തൊടുപുഴ ∙ ബ്ലോക്ക് പഞ്ചായത്തിലേക്ക് അച്ഛൻ. പഞ്ചായത്തിലേക്ക് മകളും.
ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പ് ഇവർക്ക് കുടുംബക്കാര്യം കൂടിയാണ്. കരിമണ്ണൂർ കോട്ടക്കവല ചിറകണ്ടത്തിൽ സി.പി.രാമചന്ദ്രനും മകൾ ആര്യ രാമചന്ദ്രനുമാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥികളായി ജനവിധി തേടുന്നത്.
∙സിപിഎം ഏരിയ കമ്മിറ്റിയംഗമായ രാമചന്ദ്രൻ ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് കോടിക്കുളം ഡിവിഷനിലും ആര്യ കരിമണ്ണൂർ പഞ്ചായത്ത് രണ്ടാം വാർഡിലുമാണ് മത്സരിക്കുന്നത്.
അടിയുറച്ച സിപിഎം പ്രവർത്തകനായ രാമചന്ദ്രൻ ഇത് മൂന്നാം തവണയാണ് തദ്ദേശ തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
2010ൽ കരിമണ്ണൂർ പഞ്ചായത്തിൽ നിന്നു വിജയിച്ചിരുന്നു. 2015ൽ ജില്ലാ പഞ്ചായത്ത് കരിമണ്ണൂർ ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർഥിയായിരുന്നു.
∙എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റാണ് 23 കാരിയായ ആര്യ രാമചന്ദ്രൻ.
എംഎ ബിരുദധാരിയും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

