കുന്നംകുളം ∙ നാട്ടിലെ തെരുവുനായശല്യം മുതൽ ഉന്നത വിദ്യാഭ്യാസ രംഗത്തെയും തൊഴിൽ മേഖലയിലെയും മാറ്റങ്ങൾ വരെ ചർച്ച ചെയ്ത് യുവ സ്ഥാനാർഥികളും പുതു വോട്ടർമാരും. തദ്ദേശ തിരഞ്ഞെടുപ്പിനു മുന്നോടിയായി മലയാള മനോരമ നടത്തിയ മുഖാമുഖം ചർച്ചയിലാണ് കുന്നംകുളം നഗരസഭയിലെ വിവിധ വാർഡുകളിൽ കന്നിയങ്കത്തിനിറങ്ങിയ യുവ സ്ഥാനാർഥികൾ വിവിധ കോളജ് വിദ്യാർഥികളോട് സംവദിച്ചത്. മുതുവമ്മൽ ചെറുവള്ളിക്കടവിൽ നടത്തിയ പരിപാടിയിൽ യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ മുന്നണികളെ പ്രതിനിധീകരിച്ച് പുരുഷ–വനിതാ സ്ഥാനാർഥികൾ പങ്കെടുത്തു.
യുഡിഎഫിൽ നിന്ന് കക്കാട് വാർഡിൽ (08) മത്സരിക്കുന്ന യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി രോഷിത്ത് ഒടാട്ട്, കാണിപ്പയ്യൂർ നോർത്തിൽ (16) മത്സരിക്കുന്ന അനീന ഷിബു എന്നിവരാണ് പങ്കെടുത്തത്.
മുതുവമ്മൽ (1) വാർഡിൽ മത്സരിക്കുന്ന ഡിവൈഎഫ്ഐ നേതാവും തുറക്കുളം മാർക്കറ്റിലെ തൊഴിലാളിയുമായ എൻ.എ. ഷനോഫ്, കുറുക്കൻപാറയിൽ (24) മത്സരിക്കുന്ന ഹരിതകർമസേന കോഓർഡിനേറ്റർ കൂടിയായ സി.ആർഷ ബിന്നി എന്നിവരായിരുന്നു എൽഡിഎഫ് പ്രതിനിധികൾ.
എൻഡിഎയിൽ നിന്ന് ആലത്തൂർ വാർഡിൽ (37) മത്സരിക്കുന്ന ഫ്രൂട്ട്സ് വ്യാപാരി കൂടിയായ എം.എ.
ആദിൻ, ചെമ്മണൂർ നോർത്തിൽ മത്സരിക്കുന്ന ഷിമ രഞ്ജിത്ത്ലാൽ എന്നിവർ പങ്കെടുത്തു. പഴഞ്ഞി മാർ ഡയനീഷ്യസ് (എംഡി) കോളജിലെ പിജി ഇക്കണോമിക്സ് രണ്ടാം വർഷ വിദ്യാർഥികളായ ടി.സി.
റാസില, എൻ.വി. മഞ്ജു, എ.ജെ.
കാവ്യ, വട്ടംപ്പാടം സ്വദേശിയായ ജിനീഷ് കൂളിയാട്ടയിൽ, കിഴൂർ വിവേകാനന്ദ കോളജ് യൂണിയൻ ചെയർമാൻ വി.എം. ആദിത്യൻ, ബിഎച്ച്ആർഎം വിദ്യാർഥി അഭിനവ് ദാസ് എന്നിവർ ഈ യുവ സ്ഥാനാർഥികളുമായി സംവദിച്ചു.
സംവാദ–ചർച്ചയുടെ പ്രസക്ത ഭാഗങ്ങൾ:
വോട്ടഭ്യർഥന, പ്രചാരണം: റീൽ അല്ല റിയൽ!
തിരഞ്ഞെടുപ്പ് അനുഭവം, പ്രചാരണ–പര്യടനങ്ങൾ, വോട്ട് അഭ്യർഥിക്കുന്ന രീതി, സ്ഥാനാർഥിയായത് എങ്ങനെ തുടങ്ങിയവയെക്കുറിച്ചെല്ലാം വിദ്യാർഥികൾ യുവസ്ഥാനാർഥികളോടു സംവദിച്ചു. 6 സ്ഥാനാർഥികളും അവരുടെ അനുഭവങ്ങൾ പങ്കുവച്ചു.
സി.ആർഷ ബിന്നി: ജനങ്ങളോടു നേരിട്ടു സംസാരിക്കാനും ഓരോ കുടുംബത്തെയും വ്യക്തിപരമായി അറിയാനും കഴിഞ്ഞു എന്നതാണ് വലിയ നേട്ടം.
പ്രചാരണത്തിനായി റീൽസുകളടക്കം തയാറാക്കിയെങ്കിലും യഥാർഥ റീച്ച് നേരിട്ട് വീടുകളെത്തുന്നതിനു തന്നെയാണ്.
വോട്ടർമാരോട് നേരിട്ടു ബന്ധമുണ്ടാക്കാൻ കഴിഞ്ഞു. കുറുക്കൻപാറയിലെ ഫലപ്രദമായ മാലിന്യസംസ്കരണ പദ്ധതി, കുന്നംകുളത്തെ നിർദിഷ്ട
താലൂക്ക് ആസ്ഥാന മന്ദിരം എന്നിവയെല്ലാം ജനങ്ങൾ ചർച്ച ചെയ്യുന്നുണ്ട്.
ഷിമ രഞ്ജിത്ത്ലാൽ: പുതിയ സേവനങ്ങളും വികസനവും നാട്ടിലെത്തിക്കണം എന്നതാണ് ലക്ഷ്യം. വോട്ട് തേടിയെത്തിയപ്പോൾ ഒട്ടേറെ കുടുംബങ്ങൾ കുടിവെള്ള പ്രശ്നങ്ങൾ നേരിടുന്നതായി മനസ്സിലാക്കി.
കേന്ദ്ര സർക്കാരിന്റെ ജലജീവൻ മിഷൻ പദ്ധതിയും എന്റെ മനസ്സിലുള്ള മറ്റു വികസന പദ്ധതികളും വോട്ടർമാരുമായി പങ്കുവച്ചു.
തദ്ദേശ സ്ഥാപനങ്ങൾ വിവിധ പദ്ധതികൾ നടപ്പാക്കുന്നുണ്ടെങ്കിലും പലതും കൃത്യമായും ഫലപ്രദമായും ജനങ്ങളിലേക്ക് എത്തുന്നില്ല. ഇതിനു മാറ്റമുണ്ടാക്കുമെന്ന വിശ്വാസമുണ്ട്.
രോഷിത്ത് ഒടാട്ട്: കുന്നംകുളത്തിന്റെ കൃഷിയിടമാണ് കക്കാട്.
കൃഷി ഉപജീവനമാർഗമാക്കിയ ഒട്ടേറെ കുടുംബങ്ങൾ ഇവിടെയുണ്ട്. എന്നാൽ അവർ നേരിടുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല.
അധികാരികൾ കേൾക്കുന്നില്ല എന്നതാണ് വാസ്തവം.
ഇതിൽ മാറ്റമുണ്ടാകണം. ഇതോടൊപ്പം 20 വർഷത്തിലേറെയായി കക്കാട് കേന്ദ്രീകരിച്ച് മികച്ച മാലിന്യ സംസ്കരണ പദ്ധതികളുമില്ല.
ഇതിനും മാറ്റമുണ്ടാക്കാൻ ലക്ഷ്യമിടുന്നു. കുന്നംകുളത്ത് ആധുനിക അറവുശാലയും പുതു ഭരണസമിതി പരിഗണിക്കണം.
എൻ.എ.
ഷനോഫ്: തുറക്കുളത്തെ സജീവ മത്സ്യത്തൊഴിലാളിയാണ് ഞാൻ. കഴിഞ്ഞ 10 വർഷമായി സംസ്ഥാന സർക്കാരും തദ്ദേശ സ്ഥാപനങ്ങളും നടത്തിയ വികസന പ്രവർത്തനങ്ങൾ മുന്നിൽ നിർത്തിയാണ് വോട്ട് തേടുന്നത്.
പുതിയ കുന്നംകുളം ബസ് സ്റ്റാൻഡ്, 7 നിലകളിൽ നിർമാണം പുരോഗമിക്കുന്ന താലൂക്ക് ആശുപത്രി കെട്ടിടം എന്നിവയെല്ലാം വികസന നേട്ടങ്ങളാണ്.
റോഡുകളുടെ തകർച്ചയ്ക്കുൾപ്പെടെ പരിഹാരമായിട്ടുണ്ട്. ഇതോടൊപ്പം വിദ്യാഭ്യാസ പുരോഗതിയും കൈവരിക്കാനായി.
പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനു വേണ്ടിയുള്ള പ്രവർത്തനങ്ങളും ഉടനുണ്ടാകും.
എം.എ. ആദിൻ: പഴക്കച്ചവടക്കാരനായ ഞാൻ കടയിൽ ജ്യൂസ് തയാറാക്കുമ്പോഴാണ് സ്ഥാനാർഥിയാണെന്നും നാമനിർദേശ പത്രിക നൽകണമെന്നുമുള്ള അറിയിപ്പ് ലഭിക്കുന്നത്.
വാർഡിൽ ഇപ്പോൾ ആരംഭിച്ചിരിക്കുന്ന വികസന പദ്ധതികൾ പൂർത്തിയാക്കും.
നാടിനു ചേരുന്ന പുതിയ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കും.
അനീന ഷിബു: അക്ഷയ കേന്ദ്രത്തിലെ ജീവനക്കാരി കൂടിയാണ് ഞാൻ. എന്നാൽ പല ജനക്ഷേമ പദ്ധതികളെക്കുറിച്ചും ആനുകൂല്യങ്ങളെക്കുറിച്ചും ജനങ്ങൾക്ക് ഇപ്പോഴും അറിവില്ല. പല ആനുകൂല്യങ്ങളും ഭരണത്തിലുള്ളവർക്കേ അറിയൂ, അവ ലഭിക്കുന്നൂള്ളൂ.
ഈ അവസ്ഥയും അറിവില്ലായ്മയും മാറ്റണം. വിജയിക്കുകയാണെങ്കിൽ ക്ഷേമ പദ്ധതികൾ ഫലപ്രദമായി ജനങ്ങളിലെത്തിക്കും. ആർഷ പറഞ്ഞതു പോലെ സമൂഹ മാധ്യമങ്ങളും റീൽസുമല്ല, നേരിട്ടെത്തുന്ന സ്ഥാനാർഥി തന്നെയാണ് താരം.
അടിത്തട്ടിലെ ബന്ധങ്ങൾക്കും സൗഹൃദത്തിനും സ്നേഹത്തിനും തന്നെയാണ് റീൽസിനേക്കാൾ പ്രാധാന്യം.
നല്ല മാറ്റത്തിന് വോട്ട് !
വോട്ട് ചോദിക്കാനെത്തുന്ന വീടുകളിൽ പുതുതലമുറ വോട്ടർമാരുണ്ടെങ്കിൽ പതിവു രീതികൾ ഫലിക്കില്ലെന്ന് സംവാദത്തിനെത്തിയ വിദ്യാർഥികൾ ഒരുപോലെ പറയുന്നു. ഇതു സ്ഥാനാർഥികളും ശരിവച്ചു. വോട്ടവകാശമുള്ള പുതുതലമുറ കൃത്യമായ രാഷ്ട്രീയ ബോധ്യമുള്ളവരാണ്.
പുതിയ കാലഘട്ടത്തിന്റെ പ്രത്യേകതയാണത്. വിജയം നിർണയിക്കുന്നതും യുവതി–യുവാക്കൾ തന്നെയാണെന്നു സ്ഥാനാർഥികൾ അഭിപ്രായപ്പെട്ടു.
ടി.സി.
റാസില: സ്ഥാനാർഥികൾ പുതിയ കാലത്തിനനുസരിച്ചു നയം മാറ്റണം. യുവതി–യുവാക്കളുടെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകണം.
തദ്ദേശ തിരഞ്ഞെടുപ്പിൽ ആർക്ക് വോട്ട് ചെയ്യണമെന്നതിൽ ഉപരി എന്തിനു വോട്ട് ചെയ്യണമെന്നാണ് യുവസമൂഹം പങ്കുവയ്ക്കുന്ന ആശങ്ക
എ.ജെ.
കാവ്യ: 18 വയസ്സ് കഴിഞ്ഞവരുടെ അവകാശമാണ് വോട്ട്. അതു ചെയ്തിരിക്കണം.
അതിൽ വെള്ളം ചേർക്കാനില്ല. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പുകളിൽ കാണുന്ന പതിവു മുഖങ്ങൾ മാറണം.
പുതിയ മുഖങ്ങളും ചെറുപ്പക്കാരും അറിവുള്ളവരും രംഗത്തേക്ക് എത്തണം. പുതിയ കാര്യങ്ങൾ നടപ്പാക്കണം.
എൻ.വി.
മഞ്ജു: വോട്ട് ശതമാനം കുറയുന്നത് പുതിയ തലമുറ വോട്ട് ചെയ്യാത്തതു കൊണ്ടാണെന്ന് കൂടി മനസ്സിലാക്കി രാഷ്ട്രീയ പാർട്ടികൾ കൂടുതൽ മുൻകരുതൽ എടുക്കേണ്ട സമയമാണിത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

