തൊടുപുഴ ∙ ഇടുക്കിയുടെ മാനത്ത് ഉരുണ്ടുകൂടിയ ആശങ്കയുടെ കാർമേഘങ്ങൾ ഒഴിയുന്നില്ല. മേഘവിസ്ഫോടന സമാനമായ മഴയ്ക്കു ശേഷം വീണ്ടും മുന്നറിയിപ്പ് എത്തിയതിൽ ആശങ്കയിലാണ് മലയോരം.
കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിതീവ്ര മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്.
വരും ദിവസങ്ങളിലും ജില്ലയിൽ മഴപ്പെയ്ത്ത് തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.
ജാഗ്രതാ നിർദേശം
മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും മിന്നലിനും സാധ്യതയുണ്ട്. മഴ ശക്തമായതോടെ ജില്ലയിൽ ഡാമുകൾ നിറയുകയാണ്.
കല്ലാർ, മലങ്കര, പാംബ്ല, കല്ലാർകുട്ടി, പൊന്മുടി, മുല്ലപ്പെരിയാർ അണക്കെട്ടുകൾ തുറന്നിരിക്കുകയാണ്. കനത്തമഴ ജില്ലയിലെ ടൂറിസം മേഖലയെ നിശ്ചലമാക്കി.
വിനോദസഞ്ചാരത്തിന് നിയന്ത്രണമുള്ളതിനാൽ വ്യാപാരികളും പ്രതിസന്ധിയിലാണ്. നഗര പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാൻ സാധ്യതയുണ്ട്.
മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ എന്നിവയ്ക്കും ഇടയാക്കാം. ജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഒന്നരക്കോടിയുടെ കൃഷിനാശം
രാജകുമാരി ∙ തുലാമഴയുടെ ആരംഭത്തിൽത്തന്നെ കനത്ത മഴ, വെള്ളപ്പാെക്കം, മണ്ണിടിച്ചിൽ എന്നിവ മൂലം ജില്ലയിലുണ്ടായത് ഒന്നരക്കോടി രൂപയുടെ കൃഷിനാശമെന്ന് കൃഷി വകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ. കൃഷി വകുപ്പിന്റെ പ്രഥമ വിവര റിപ്പോർട്ടിലാണ് കഴിഞ്ഞ 16 മുതൽ ഇന്നലെ വരെ 14,70,24,00 രൂപയുടെ കൃഷി നാശം സംഭവിച്ചതായി വ്യക്തമാക്കിയിരിക്കുന്നത്.
പരിശോധന പൂർത്തിയാകുമ്പോൾ നഷ്ടത്തിന്റെ തോത് ഇതിലും കൂടുമെന്നാണ് വിവരം. 17 മുതൽ 20 വരെയുള്ള ദിവസങ്ങളിലാണ് പ്രളയസമാനമായ മഴക്കെടുതിയിൽ കൂടുതൽ വിളനാശമുണ്ടായത്.
നെടുങ്കണ്ടം ബ്ലോക്ക്: 61,97,500 രൂപ, കട്ടപ്പന ബ്ലോക്ക്: 36,36,750 രൂപ, പീരുമേട് ബ്ലോക്ക്: 31,56,400 രൂപ, ഇടുക്കി ബ്ലോക്ക്: 15,99,250 രൂപ, താെടുപുഴ ബ്ലോക്ക്: 30,000 രൂപ എന്നിങ്ങനെയാണ് കൃഷിനാശം. 60 ഹെക്ടറോളം ഏലം കൃഷിയാണ് മഴക്കെടുതിയിൽ നശിച്ചത്.
താെടുപുഴയാെഴികെയുള്ള ബ്ലോക്കുകളിലായി 550 ഏലം കർഷകർക്കാണ് നഷ്ടം സംഭവിച്ചത്. മഴക്കെടുതിയിൽ ജില്ലയിലാകെ 8835 കുരുമുളക് ചെടികളാണ് നിലം പതിച്ചത്.
കായ്ക്കുന്നതും അല്ലാത്തതുമായ 5925 ഏത്തവാഴകളും നിലംപാെത്തി. അതേസമയം, മലവെള്ളപ്പാച്ചിലിൽ കൃഷി യോഗ്യമല്ലാതായി മാറിയ കൃഷി ഭൂമിയുടെ കണക്ക് ഇതിലുൾപ്പെടുന്നില്ല.
നെടുങ്കണ്ടം, കുമളി മേഖലകളിൽ ഏക്കർ കണക്കിന് കൃഷി ഭൂമിയിൽ മലവെള്ളപ്പാച്ചിലിനെ തുടർന്ന് മണ്ണാെഴുകി പോയതിനാൽ കൃഷി യോഗ്യമല്ലാതായി മാറിയെന്നാണ് വിവരം.
നഷ്ടപരിഹാരം എന്നു തരും സർക്കാരേ?
നിലവിൽ മുൻ വർഷങ്ങളിലെ വരൾച്ച, കാലവർഷക്കെടുതി എന്നിവ മൂലമുണ്ടായ കൃഷി നാശത്തിന്റെ നഷ്ടപരിഹാര തുക പൂർണമായും കാെടുത്തു തീർത്തിട്ടില്ല. വിള ഇൻഷുറൻസ് എടുത്ത കർഷകർക്കുള്ള നഷ്ടപരിഹാരം 2024 മേയ് വരെയുള്ളത് കാെടുത്തു തീർത്തു.
എന്നാൽ അല്ലാത്ത കർഷകർക്ക് 2021 ഒക്ടോബർ 16 വരെയുള്ള നഷ്ടപരിഹാരം മാത്രമാണ് ഇതുവരെ നൽകിയത്. ഇൗ വർഷം കാലവർഷക്കെടുതിയിൽ കഴിഞ്ഞ മേയ് 24 മുതൽ ജൂലൈ 7 വരെ മാത്രം 20 കോടിയിലധികം രൂപയുടെ കൃഷിനാശമാണ് ജില്ലയിലുണ്ടായത്.
10,000 രൂപ വരെയുള്ള നഷ്ടപരിഹാര തുക നൽകുന്നതിന് നടപടി സ്വീകരിക്കേണ്ടത് ബ്ലോക്ക് തലത്തിലുള്ള കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടറാണ്.
10,000 മുതൽ 5 ലക്ഷം വരെയുള്ള നഷ്ടപരിഹാര തുക നൽകുന്നതിൽ ജില്ലാ തലത്തിൽ ഡപ്യൂട്ടി ഡയറക്ടറാണ് നടപടി സ്വീകരിക്കേണ്ടത്. 5 ലക്ഷത്തിനും മുകളിലുള്ള നഷ്ടപരിഹാരത്തിൽ നടപടി സ്വീകരിക്കേണ്ടത് കൃഷി വകുപ്പ് ഡയറക്ടറാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

