കാലാവസ്ഥ
∙ സംസ്ഥാനത്ത് ചില പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്കു സാധ്യത
∙ ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ റെഡ് അലർട്ട്
∙പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി. ∙ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട്
∙ തിരുവനന്തപുരം, കൊല്ലം, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്
∙ മഴയ്ക്കൊപ്പം മിന്നലും ശക്തിയേറിയ കാറ്റും പ്രതീക്ഷിക്കാം.
വൈദ്യുതിമുടങ്ങും
പൈക ∙ അറക്കപ്പാലം, കപ്പിലിക്കുന്ന്, കൊച്ചുകൊട്ടാരം, മനകുന്ന്, തോടനാൽ, വാക്കപ്പുലം, ദിലാവർ, വിളക്കുംമരുത്, കുമ്പാനി, മാതാ, മൂലേതുണ്ടി, പാലാക്കാട്, പൂവരണി ടവർ, വള്ളോൻകയം, താഷ്കന്റ് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 8 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
കൂരോപ്പട ∙ മറ്റപ്പള്ളി ക്ലൂണി സ്കൂൾ, മറ്റപ്പള്ളി മാറ്റ് കമ്പനി, മുക്കട, മഞ്ഞാമറ്റം, മുക്കൻകുടി, ബ്ലൂ റിവർ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
മണർകാട് ∙ കൊല്ലക്കൊമ്പ്, കാർത്തികപ്പള്ളി, ബ്ലൂ മൗണ്ട് അപ്പാർട്മെന്റ് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. അയർക്കുന്നം ∙ ഈപ്പൻസ്, ഹീറോ കോട്ടിങ്, അയർക്കുന്നം പഞ്ചായത്ത് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
പാമ്പാടി ∙ കുറ്റിക്കൽ ചർച്ച്, ചേന്നംപള്ളി ജംക്ഷൻ, വൃന്ദാവൻ, ജനത ക്ലബ്, ദേവപുരം, 13–ാം മൈൽ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. തെങ്ങണ ∙ മുല്ലശ്ശേരി, പെരുമ്പനച്ചി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
തൃക്കൊടിത്താനം ∙ വെട്ടിയാട് ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെയും കപ്പിത്താൻപടി, മുണ്ടയ്ക്കൽക്കാവ് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
കുറിച്ചി ∙ കനകക്കുന്ന് ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെയും പൊൻപുഴ, പൊൻപുഴ പൊക്കം, തുരുത്തി പള്ളി, മന്നത്തുകടവ്, ഈസ്റ്റ് വെസ്റ്റ്, കാന, ടപ്പിയോക്ക ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും. ചങ്ങനാശേരി ∙ പോത്തോട് ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെയും പാലാക്കുന്നേൽ, വെയർഹൗസ്, വെജിറ്റബിൾ, മാർക്കറ്റ്, പണ്ടകശാലക്കടവ്, അഞ്ചുവിളക്ക്, വെട്ടിത്തുരുത്ത്, അങ്ങാടി, വേട്ടടി ടവർ, വേട്ടടി അമ്പലം, വേട്ടടി സ്കൂൾ, മുതലവാൽച്ചിറ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 3 വരെ ഭാഗികമായും വൈദ്യുതി മുടങ്ങും.
നാട്ടകം ∙ മണിപ്പുഴ നമ്പർ -1, പൂഴിക്കുന്ന് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ∙ മലകുന്നം, തച്ചുകുന്ന്, കീഴാറ്റുകുന്ന്, കൈതമറ്റം ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
മെഡിക്കൽ ക്യാംപ് 25ന്
വൈക്കം ∙ സീനിയർ സിറ്റിസൻ ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ, തലയാഴം സാൻസ്വിത ന്യൂറോ ഡവലപ്മെന്റൽ ഡിസോഡർ സെന്റർ എന്നിവരുടെ നേതൃത്വത്തിൽ 25നു വ്യാപാര ഹാളിൽ മെഡിക്കൽ ക്യാംപ് നടത്തും.
ആയുർവേദം, ഹോമിയോപ്പതി, ഫിസിയോതെറപ്പി, കൗൺസലിങ് സേവനങ്ങൾ ലഭ്യമാകും. 9.30 മുതൽ 1.30 വരെയാണ് ക്യാംപ്.
ഡിവൈഎസ്പി ടി.ബി.വിജയൻ ഉദ്ഘാടനം ചെയ്യും. ഫോൺ: 04829-208333, 6282391822
ഗതാഗതം നിരോധിച്ചു
തലയോലപ്പറമ്പ് ∙ കാർത്യായനി ടെംപിൾ റോഡിൽ ഇന്റർലോക്കിങ് ജോലികൾ ആരംഭിക്കുന്നതിനാൽ ഇന്നു മുതൽ ഇതു വഴിയുള്ള ഗതാഗതം നിരോധിച്ചതായി പി.ഡബ്ല്യു.ഡി അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
ബിഎസ്എന്എൽ മേള നാളെ മുതൽ
മുട്ടുചിറ ∙ ബിഎസ്എൻഎൽ കസ്റ്റമർ ഓഫിസിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് (മുട്ടുചിറ പോസ്റ്റ് ഓഫിസിനു എതിർ വശം ) ഫ്രീ സിം ഫ്രീ റീചാർജ്, ഫ്രീ പോർട്ടിങ് മേള നാളെ മുതൽ ആരംഭിക്കുന്നു.
മേളയിൽ ഇഷ്ടമുള്ള നമ്പർ തിരഞ്ഞെടുത്ത് പുതിയ കണക്ഷൻ എടുക്കാനും മറ്റു കമ്പനികളുടെ മൊബൈൽ കണക്ഷൻ ഉള്ളവർക്ക് നമ്പർ മാറാതെ തന്നെ പോർട്ട് ചെയ്യാനും സൗകര്യമുണ്ട്.ഇതിനോടൊപ്പം ഒരു മാസത്തേക്കു പരിധി ഇല്ലാതെ വിളിക്കാനും ദിവസം 2ജിബി ഡേറ്റയും സൗജന്യമായി ലഭിക്കുന്നു. മേള കുറുപ്പന്തറ എക്സ്ചേഞ്ചിലും നടക്കും.
മേള 31 വരെ ഉണ്ടായിരിക്കും. ഫോൺ – 8547032120, 8590473622.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

