കുമളി ∙ ടൗണിലെ വ്യാപാരസ്ഥാപനങ്ങളിൽ വെള്ളം കയറി നാശനഷ്ടം ഉണ്ടായ വ്യാപാരികൾക്ക് ആവശ്യമായ നഷ്ടപരിഹാരം നൽകുക, വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി കുമളി യൂണിറ്റ് കമ്മിറ്റി ദേശീയപാത ഉപരോധിച്ചു. ഡിണ്ടിഗൽ കൊട്ടാരക്കര റോഡിൽ കുമളി പോസ്റ്റ് ഓഫിസിന് മുൻപിലാണ് ദേശീയപാത ഉപരോധിച്ചത്.
ഏകോപന സമിതി സംസ്ഥാന കൗൺസിലർ എ.അബ്ദുൽ സലാം ഉപരോധസമരം ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് മജോ കാരിമുട്ടം അധ്യക്ഷത വഹിച്ചു. നേതാക്കളായ ജോയി മേക്കുന്നേൽ, പി.കെ.ദിവാകരൻ, പി.എൻ.രാജു, സനൂപ് പുതുപ്പറമ്പിൽ, ഫിറോസ് ഖാൻ, ഡി.സുരേഷ്, എ.മുഹമ്മദ് ഷാജി എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

