ഹരിപ്പാട് ∙ തോടുകൾ കയ്യേറുന്നത് വെള്ളപ്പൊക്കത്തിന് കാരണമാകുന്നതായി പരാതി. തോടുകളുടെ വീതി കുറഞ്ഞ് നീരൊഴുക്ക് തടസ്സപ്പെടുന്നതിനാൽ വെള്ളം ആറ്റിലേക്ക് ഒഴുകി മാറുന്നതിന് കാലതാമസം ഉണ്ടാകുന്നു.
ഇത് മൂലം വെള്ളം സമീപ പ്രദേശങ്ങളിലേക്ക് ഒഴുകുന്നു. ചെറുതന പഞ്ചായത്തിലെ രണ്ടാം വാർഡിലാണ് തോടുകളിലെ കയ്യേറ്റം മൂലം ജനങ്ങൾ ഏറെ ബുദ്ധിമുട്ടുന്നത്. അച്ചൻകോവിലാറും പമ്പാനദിയും സംഗമിക്കുന്ന വീയപുരത്തു നിന്നും വടക്കോട്ട് ഒഴുകുന്ന മങ്കോട്ട
തോടിന്റെ കൈവഴിയായ പുത്തൻതുരുത്ത്– വട്ടടിച്ചിറത്തോട്, പാളയത്തിൽപടി– കന്നുചാൽ പൊതുവേൽ തോട്, എംപി പാലം മുതൽ പമ്പയാർ വരെയുള്ള തോട് തുടങ്ങിയവയ്ക്കെല്ലാം 20 മീറ്ററിനു മുകളിൽ വീതിയുണ്ടായിരുന്നു.
കയ്യേറ്റങ്ങൾ മൂലം തോടുകളുടെ വീതി കുറഞ്ഞതു കാരണം അച്ചൻകോവിലാറ്റിൽ ജലനിരപ്പ് ഉയരുമ്പോഴൊക്കെ ചെറുതന രണ്ടാം വാർഡിൽ വെള്ളപ്പൊക്കമാണ്. തോടിന്റെ കരയിൽ ഒരു അങ്കണവാടിയും സ്ഥിതി ചെയ്യുന്നുണ്ട്. മൂന്നു പാടശേഖരങ്ങളിലെ കൃഷിക്കുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി വെള്ളം പമ്പ് ചെയ്ത് ഇറക്കുന്നത് തോടുകളിലേക്കാണ്.
തോടുകളുടെ വീതി കുറയുന്നതു കാരണം പാടശേഖരങ്ങളിൽ നിന്നു ഒഴുക്കി വിടുന്ന മലിന ജലം ഒഴുകിപ്പോകുന്നതിന് തടസ്സമാകുന്നു.
ഒരു കിലോമീറ്റർ നീളമുള്ള കന്നുചാൽ–പുതുവൽ തോട് ഒന്നര ലക്ഷം രൂപ മുടക്കി ശുചീകരണം നടത്തിയതാണ്. ഇൗ തോടിന്റെ വശങ്ങൾ സ്വകാര്യ വ്യക്തി കയ്യേറിയതായി പരാതി ഉയർന്നു.
തുടർന്ന് വില്ലേജ് ഓഫിസർ സ്റ്റോപ്പ് മെമോ നൽകി. കയ്യേറ്റങ്ങൾ പൂർണമായി ഒഴിവാക്കി തോട് പൂർവസ്ഥിതിയിലാക്കണം എന്നാണ് പ്രദേശവാസികളുടെ ആവശ്യം.
തോട് സംരക്ഷണ സമിതി രൂപീകരിച്ച് കലക്ടർ, മൈനർ ഇറിഗേഷൻ വകുപ്പ്, പഞ്ചായത്ത് എന്നിവർക്ക് പരാതി നൽകുമെന്ന് നാട്ടുകാർ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

