പുൽപള്ളി ∙ കബനിയിലെ ബീച്ചനഹള്ളി അണക്കെട്ടിന്റെ റിസർവോയർ കടന്നെത്തിയ കാട്ടാനകളെ വനത്തിലേക്കു തുരത്തി. തിങ്കളാഴ്ച പകലാണു ബന്ദിപ്പുർ കടുവ സങ്കേതത്തിലെ ബേഗൂർ വനപ്രദേശത്തുനിന്ന് ജനവാസ കേന്ദ്രത്തിലൂടെ രണ്ടു കൊമ്പന്മാർ കബനി ജലാശയത്തിലെത്തിയത്.
12 കിലോമീറ്ററോളം നടന്നെത്തിയ കൊമ്പന്മാർ ജലാശയം നീന്തിക്കടന്ന് അണക്കെട്ടിന്റെ പ്രവേശന കവാടത്തിലെത്തി. വിവരമറിഞ്ഞ് വനപാലകരും പൊലീസും ആനകളെ സമീപത്തെ വനംവകുപ്പ് നഴ്സറിയിലേക്കു തുരത്തി.
ജലസേചന വകുപ്പിന്റെ ഓഫിസുകളും ക്വാർട്ടേഴ്സുകളും ഐബിയുമുള്ള സ്ഥലത്താണ് ആനകളെത്തിയത്.
ദീപാവലി ദിനമായതിനാൽ അവിടെ ഒട്ടേറെപ്പേരുമുണ്ടായിരുന്നു. സമീപപ്രദേശങ്ങളിലെ വനപാലകരും പൊലീസുമെത്തി സന്ധ്യയോടെ ആനകളെ ജലാശയത്തിലേക്കു ഓടിച്ചു.
രാത്രി ആനകൾ വന്നവഴി വനത്തിലേക്കു മടങ്ങി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

