തൊടുപുഴ നെയ്യശ്ശേരി കാഞ്ഞിരക്കുഴി സ്വദേശിയായ കെ.കെ. പ്രദീപ് (40) എട്ടു വർഷമായി അനുഷ്ഠിച്ചുവന്ന പ്രത്യേക വ്രതം അവസാനിപ്പിച്ചു.
സംസ്ഥാനത്ത് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ നിന്ന് ഒഴിയുന്നതുവരെ താടിയും മുടിയും വെട്ടില്ലെന്നായിരുന്നു പ്രദീപിന്റെ പ്രതിജ്ഞ. 2018-ൽ ശബരിമല സ്ത്രീ പ്രവേശന വിധി പുറത്തുവന്ന സാഹചര്യത്തിലായിരുന്നു ഇത്തരമൊരു തീരുമാനത്തിലേക്ക് അദ്ദേഹം എത്തിയത്.
എട്ടു വർഷത്തെ കാത്തിരിപ്പിനൊടുവിൽ, പ്രതിജ്ഞ പൂർത്തിയായതോടെ ഇന്നലെ അദ്ദേഹം താടിയുടെയും മുടിയുടെയും അറ്റത്ത് കത്രിക വെച്ച് വ്രതം അവസാനിപ്പിച്ചു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതിന് പിന്നാലെ നാട്ടുകാർക്ക് പായസ വിതരണവും നടത്തി.
പ്രതിജ്ഞയുടെ ഭാഗമായി കഴിഞ്ഞ മൂന്ന് വർഷത്തോളം ഓട്ടോറിക്ഷയിൽ കേരളത്തിലുടനീളം സഞ്ചരിച്ച് അയ്യപ്പ ഭക്തർക്കിടയിൽ ഐക്യത്തിനായി അദ്ദേഹം പ്രചാരണം നടത്തിയിരുന്നു. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന പ്രദീപ്, പിതാവിന്റെ അസുഖത്തെ തുടർന്നാണ് ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങിയത്.
നിലവിൽ ഓൺലൈൻ വഴിയാണ് അദ്ദേഹം ജോലി തുടരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

