ചെറുതോണി ∙ സ്കൂൾ മുറ്റത്തെ പോർച്ചിൽ ബസിൽനിന്നിറങ്ങി ക്ലാസിലേക്കു നടന്നുപോയ വിദ്യാർഥിനി അതേ സ്കൂളിലെ മറ്റൊരു ബസ് കയറിയിറങ്ങി മരിച്ചു. വാഴത്തോപ്പ് ഗിരിജ്യോതി സിഎംഐ പബ്ലിക് സ്കൂളിലെ പ്ലേ സ്കൂൾ വിദ്യാർഥിനി, തടിയമ്പാട് പറപ്പള്ളിൽ ബെൻ ജോൺസന്റെയും ജീബയുടെയും ഏകമകൾ ഹെയ്സൽ ബെൻ (4) ആണു മരിച്ചത്.
ബസിന്റെ ടയർ കയറിയിറങ്ങി, ഒപ്പമുണ്ടായിരുന്ന തടിയമ്പാട് കുപ്പശ്ശേരിൽ ഇനായ തെഹ്സിന്റെ (4) കാലിനു ഗുരുതര പരുക്കേറ്റു.
ഇന്നലെ രാവിലെ 9.10ന് ആണു സംഭവം. പോർച്ചിൽ നിർത്തിയ ബസിൽ നിന്നിറങ്ങി ക്ലാസിലേക്കു പോകുകയായിരുന്നു ഹെയ്സലും ഇനായയും.
തൊട്ടുമുന്നിലുള്ള ബസ് കുട്ടികളെ ഇറക്കിയശേഷം മുന്നോട്ടെടുത്തപ്പോൾ ഹെയ്സലിനെ തട്ടുകയും കുട്ടി ടയറിനടിയിലേക്കു വീഴുകയുമായിരുന്നു. ബസ് ഡ്രൈവർ എം.എസ്.ശശി (52) പൊലീസ് കസ്റ്റഡിയിലാണ്.
ഹെയ്സലിന്റെ സംസ്കാരം ഇന്നു 11നു വസതിയിലെ ശുശ്രൂഷകൾക്കുശേഷം വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രൽ പള്ളിയിൽ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

