തൃശൂർ: യുവതിയെ കബളിപ്പിച്ച് ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളും പണവും തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. പള്ളുരുത്തി സ്വദേശിയായ സൽമാനുൽ ഫാരിസ് (27) ആണ് മാള പോലീസിന്റെ പിടിയിലായത്.
പള്ളുരുത്തിയിൽ നിന്നാണ് പ്രതിയെ അന്വേഷണ സംഘം പിടികൂടിയത്. സ്വർണം തിരികെ നൽകാമെന്ന് വിശ്വസിപ്പിച്ച് 2024 ജൂൺ മുതൽ 2025 ഒക്ടോബർ 30 വരെയുള്ള കാലയളവിലാണ് സംഭവം നടന്നത്.
ഈ സമയയളവിൽ പരാതിക്കാരിൽ നിന്ന് വിവിധ ഘട്ടങ്ങളിലായി 29.50 പവൻ സ്വർണാഭരണങ്ങളും 4,000 രൂപയുമാണ് പ്രതി കൈക്കലാക്കിയത്. വാഗ്ദാനം ചെയ്ത കാലാവധി കഴിഞ്ഞിട്ടും സ്വർണവും പണവും തിരികെ നൽകാതെ വഞ്ചിച്ചതിനെ തുടർന്ന് യുവതി പോലീസിനെ സമീപിക്കുകയായിരുന്നു.
സർക്കിൾ ഇൻസ്പെക്ടർ എ എ എൻ ഷാജുവിന്റെ നിർദേശപ്രകാരം മാള എസ്.എച്ച്.ഒ വിശാഖ് കെ വിശ്വൻ, എസ്.ഐ കെ.ആർ സുധാകരൻ, സി.പി.ഒ ഹരികൃഷ്ണ ഐ.യു, ഹോം ഗാർഡ് വിനോദ് പിടി എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

