കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥിയായ നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ പ്രിൻസിപ്പലിനെയും അധ്യാപികയെയും ക്രൈംബ്രാഞ്ച് പ്രതി ചേർത്തു. കോളേജ് പ്രിൻസിപ്പൽ ഡോ.
വിനോദ് മോണി, അധ്യാപിക ഡോ. ലത ശശിധരൻ എന്നിവരെയാണ് അന്വേഷണ സംഘം പുതിയ പ്രതികളായി ഉൾപ്പെടുത്തിയിരിക്കുന്നത്.
കേസിൽ പ്രിൻസിപ്പലിനെയും അധ്യാപികയെയും പ്രതികളാക്കിയതിന് പിന്നാലെ, ഇരുവരും മുൻകൂർ ജാമ്യം തേടി തലശ്ശേരി ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചിട്ടുണ്ട്. ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലാണ്.
സംഭവത്തിലെ ഒന്നാം പ്രതി ഡോ. എം.
കെ. റാം എന്ന അധ്യാപകനാണ്.
കഴിഞ്ഞ ഏപ്രിൽ 10-നാണ് മെഡിക്കൽ കോളേജ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി നിതിൻ രാജ് മരണമടഞ്ഞത്. വിദ്യാർത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.

