മുരിക്കാശേരി ∙ പെരിയാർ ഒഴുകും പോലെ ഒരൊഴുക്കാണ് ഹിന്ദി പ്രസംഗത്തിൽ എയ്ഞ്ചലീന മാറാവിയുടേത്. യുപി വിഭാഗം പ്രസംഗമത്സരത്തിൽ ഒന്നാംസ്ഥാനത്തിന് മാറ്റമുണ്ടാകില്ലെന്ന് അധ്യാപിക സിസ്റ്റർ ജോളി ജോസഫിന് അറിയാമായിരുന്നു.
കഴിഞ്ഞവർഷം കഞ്ഞിക്കുഴിയിൽ എയ്ഞ്ചലീന ഒന്നാമതെത്തിയത് ഇത്തവണയും ആവർത്തിക്കുമെന്ന് അധ്യാപിക സിസ്റ്റർ ജോളി ജോസഫ് ഉറപ്പിച്ചിരുന്നു.
ഹിന്ദിഹൃദയഭൂമിയിൽ നിന്ന് പച്ചമലയാളം മാത്രമുള്ള മേരികുളത്തേക്ക് നാലു വർഷം മുൻപാണ് എയ്ഞ്ചലീന മാറാവി എത്തിയത്. മേരികുളം സെന്റ് മേരീസ് യുപി സ്കൂളിൽ അന്ന് മുതൽ പഠനം.
മധ്യപ്രദേശ് മണ്ഡല സ്വദേശികളായ മാതാപിതാക്കളോടും സഹോദരങ്ങളോടുമൊപ്പം മേരികുളം എസ്എച്ച് കോൺവന്റിലാണ് താമസം. മാതാവ് ശാന്തി മനോഹർ മഠത്തിലെ പാചകസഹായിയാണ്.
പിതാവ് മനോഹർ മാറാവി കർഷകത്തൊഴിലാളിയും. നാലാം ക്ലാസ് വിദ്യാർഥിനി ജോയ്സും മൂന്നാം ക്ലാസ് വിദ്യാർഥിനി ജൂഹിയുമാണ് സഹോദരങ്ങൾ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

