കോട്ടയം ∙ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരിൽ ഒരാൾ മരിച്ചു. മറ്റൊരാൾക്ക് ഗുരുതര പ രുക്ക്.
കളത്തിപ്പടി വയലിൽ അനി തങ്കച്ചൻ (44) ആണ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന ബന്ധു മാങ്ങാനം കല്ലുപാലത്തിങ്കൽ പി.രഘുവിനെ (ജോൺ–53) തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച പുലർച്ചെ 12.40ന് വടവാതൂർ കുരിശിനു സമീപം ആശുപത്രിക്കു മുന്നിലാണ് അപകടം.
കളത്തിപ്പടി ഭാഗത്തുനിന്ന് വടവാതൂർക്ക് പോവുകയായിരുന്ന ബൈക്കിൽ മണർകാടുനിന്നു കോട്ടയം ഭാഗത്തേക്കുവന്ന കാർ ഇടിക്കുകയായിരുന്നു. കാറിൽ ഉണ്ടായിരുന്ന യുവാക്കൾ കടന്നുകളഞ്ഞു.
ഗുരുതര പരുക്കുകളോടെ ഇരുവരെയും നാട്ടുകാർ കളത്തിപ്പടിയിലെ ആശുപത്രിയിലും പിന്നീട് തെള്ളകത്തെ ആശുപത്രിയിലും എത്തിക്കുകയായിരുന്നു. വിദഗ്ധ ചികിത്സയ്ക്ക് മെഡിക്കൽകോളജ് ആശുപത്രിയിലേക്ക് മാറ്റിയ അനി തങ്കച്ചൻ ഇന്നലെ രാവിലെ മരിച്ചു.
വെൽഡിങ് തൊഴിലാളിയായിരുന്നു. ഭാര്യ: ബനീറ്റ.
മക്കൾ അലോണ, ടീന. അനി തങ്കച്ചന്റെ സംസ്കാരം ഇന്ന് 11ന് കളത്തിപ്പടി ലിറ്റിൽ ഫ്ലവർ ദേവാലയത്തിൽ.
അപകടത്തെത്തുടർന്ന് ബൈക്ക് പൂർണമായും തകർന്നു. അപകടം വരുത്തിയ കാർ ഓടിച്ചിരുന്ന വടവാതൂർ സ്വദേശി അശ്വിനെ (26) അറസ്റ്റ് ചെയ്തതായി മണർകാട് പൊലീസ് പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

