വാഷിങ്ടൺ ഡി.സിയിൽ നിന്നുള്ള പ്രധാന രാഷ്ട്രീയ വാർത്തകളിലൊന്ന്, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഏറ്റവും അടുത്ത വൃത്തങ്ങളിൽ ഒരാളും പ്രസ് സെക്രട്ടറിയുമായ കാരലിൻ ലെവിറ്റ് ഈ മാസത്തോടെ തന്റെ ഔദ്യോഗിക പദവി ഒഴിയുന്നു എന്നതാണ്. മാധ്യമങ്ങളുടെ കടുത്ത ചോദ്യങ്ങളെ അതീവ സമർത്ഥമായി പ്രതിരോധിച്ചും ഭരണകൂടത്തിന്റെ നിലപാടുകളെ ശക്തമായി ന്യായീകരിച്ചും ഭരണരംഗത്ത് ശ്രദ്ധേയമായ സാന്നിധ്യമായി മാറിയ വ്യക്തിയാണ് 28 കാരിയായ കാരലിൻ ലെവിറ്റ്.
വൈറ്റ് ഹൗസിന്റെ ചരിത്രത്തിൽ തന്നെ ഈ ഉന്നത പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന നേട്ടത്തിനും അവർ അർഹയായിട്ടുണ്ട്. കഴിഞ്ഞ മേയ് മാസത്തിൽ തനിക്ക് രണ്ടാമത്തെ കുഞ്ഞ് പിറന്നതിനെ തുടർന്ന് പ്രസവ അവധിയിലായിരുന്ന അവർ, അടുത്തിടെയാണ് വീണ്ടും ജോലിയിൽ പ്രവേശിച്ചത്.
എന്നാൽ മാതാവെന്ന നിലയിൽ തന്റെ മക്കൾക്കൊപ്പം കൂടുതൽ സമയം മാറ്റിവെക്കണമെന്ന ആഗ്രഹത്താലാണ് ഈ സുപ്രധാന പടിയിറക്കമെന്ന് കാരലിൻ ലെവിറ്റ് വ്യക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

