സംസ്ഥാന സ്കൂൾ അത്ലറ്റിക്സിന്റെ ചരിത്രത്തിലെ ഏറ്റവും പഴക്കം ചെന്ന റെക്കോർഡ് തകർത്തെറിഞ്ഞ കായികതാരം ദേവപ്രിയ ഷൈബുവിന് സ്വന്തമായി വീടായി. ഇടുക്കി കാൽവരി മൗണ്ടിൽ സിപിഎം നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കൈമാറി.
സംസ്ഥാന കായികമേളയിൽ സബ് ജൂനിയർ പെൺകുട്ടികളുടെ 100 മീറ്ററിൽ 38 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്താണ് ഇടുക്കിയുടെ അഭിമാനമായ ദേവപ്രിയ ചരിത്രത്തിലേക്ക് ഓടിക്കയറിയത്. 12.69 സെക്കൻഡ് സമയപരിധിയിലായിരുന്നു ഈ നേട്ടം.
1987ൽ ജിവിഎച്ച്എസ്എസ് കണ്ണൂരിന്റെ താരമായിരുന്ന ബിന്ദു മാത്യു സ്ഥാപിച്ച റെക്കോർഡാണ് സെക്കൻഡിന്റെ നൂറിലൊരു അംശത്തിന്റെ വ്യത്യാസത്തിൽ ദേവപ്രിയ മറികടന്നത്. സിഎച്ച്എസ് കാൽവരിമൗണ്ടിലെ വിദ്യാർത്ഥിനിയായ താരം, കാൽവരി മൗണ്ട് പാലത്തുംതലയ്ക്കൽ ഷൈബുവിന്റെയും ബിസ്മിയുടെയും മകളാണ്.
കഴിഞ്ഞ വർഷവും സബ് ജൂനിയർ ഗേൾസ് 100 മീറ്ററിൽ ദേവപ്രിയ സ്വർണ്ണ മെഡൽ കരസ്ഥമാക്കിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

