ആവേശകരമായ മത്സരങ്ങൾക്ക് വേദിയായി പുന്നമടക്കായൽ വീണ്ടും ഒരുങ്ങുന്നു. 72-ാമത് നെഹ്റു ട്രോഫി വള്ളംകളിക്ക് നാളെ ഔദ്യോഗിക തുടക്കമാകും.
ഇത്തവണ കരീടം ലക്ഷ്യമിട്ട് ആകെ 22 ചുണ്ടൻ വള്ളങ്ങളാണ് മാറ്റുരയ്ക്കുന്നത്. വള്ളംകളിയുടെ എല്ലാ ഒരുക്കങ്ങളും നിലവിൽ അവസാന ഘട്ടത്തിലെത്തിയിട്ടുണ്ട്.
നാളെ രാവിലെ 11 മണിയോടെ ചെറുവള്ളങ്ങളുടെ മത്സരങ്ങൾക്ക് തുടക്കമാകും. ഇതിനുശേഷമുള്ള പ്രിലിമിനറി മത്സരങ്ങൾക്ക് ശേഷം ആവേശകരമായ ചുണ്ടൻവള്ളങ്ങളുടെ പോരാട്ടങ്ങൾ അരേങ്ങറും.
മത്സരങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിക്കും. ഓളപ്പരപ്പിലെ ഈ മഹാമേളയ്ക്ക് സാക്ഷ്യം വഹിക്കാൻ പുന്നമടക്കായലിന്റെ ഇരുകരകളിലും ലക്ഷക്കണക്കിന് ജനങ്ങൾ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
1952-ൽ ആദ്യമായി പുന്നമടക്കായലിൽ കുതിച്ചെത്തിയ നടുഭാഗം ചുണ്ടൻ മുതൽ ഇന്നുവരെയുള്ള ജലോത്സവങ്ങളുടെ ചരിത്രം വള്ളംകളി പ്രേമികൾക്കിടയിൽ ഏറെ വലുതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

