കൊല്ലം: പൂയപ്പള്ളിയിൽ ഉണ്ടായ വാഹനാപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. അമിത വേഗതയിലെത്തിയ കാർ മുന്നിൽ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയിലും ബൈക്കിലും ഇടിക്കുകയായിരുന്നു.
രാജേന്ദ്രൻ, മറിയാമ്മ, റൂബി എന്നിവരാണ് അപകടത്തിൽപ്പെട്ട ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നത്.
ബൈക്കിൽ സഞ്ചരിച്ചിരുന്ന അൻസാർ, റാഫി എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
കൊല്ലം കിളികൊല്ലൂർ സ്വദേശിയായ അഭിജിത് ആണ് അപകടം നടന്ന കാർ ഓടിച്ചിരുന്നത്. അപകടത്തിന് പിന്നാലെ കാറിന്റെ പിൻസീറ്റിൽ നിന്ന് മദ്യക്കുപ്പികൾ കണ്ടെടുത്തു.
ഡ്രൈവർ മദ്യപിച്ചിരുന്നോ എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പോലീസ് വിശദമായ അന്വേഷണവും പരിശോധനകളും നടത്തിവരികയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

