ചെറുതോണി ∙ സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ചെറുതോണിയിൽ യുവാവിനു കുത്തേറ്റു. ഭൂമിയാംകുളം സ്വദേശി കണിയാംകുന്നേൽ ജിൻസിന് (21) ആണ് കുത്തേറ്റത്.
നിസ്സാര പരുക്കേറ്റ ജിൻസ് ഇടുക്കി മെഡിക്കൽ കോളജിൽ ചികിത്സ തേടി. ഇന്നലെ പുലർച്ചെ അഞ്ചരയോടെ ചെറുതോണി പുതിയ പാലത്തിനു സമീപം ഗാന്ധി നഗറിലേക്ക് തിരിയുന്ന ജംക്ഷനിലാണ് സംഭവം.
ബൈക്ക് വാങ്ങുന്നതിന്, മുൻ പെൺസുഹൃത്ത് നൽകിയ 50,000 രൂപ തിരികെ ചോദിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്.
സംഭവത്തിൽ ആലപ്പുഴ കോമളപ്പുറം അവലുകുന്ന് കുന്നുകുഴിയിൽ അതുകുമാർ (24), മാവേലിക്കര തഴക്കര തെക്കേടത്തു കിഴക്കതിൽ വി.ജെ.അഭിജിത് (25),തലശ്ശേരി ചൊക്ലി സാന്ത്വനം വീട്ടിൽ യദുകൃഷ്ണൻ (24), പാലക്കാട് കുഴൽമന്ദം തൂവക്കാട്ട് സി.എം.അനു (22) എന്നിവരെ ഇടുക്കി പൊലീസ് അറസ്റ്റ് ചെയ്തു. ബൈക്ക് വാങ്ങി തേച്ചു
ജിൻസും പെൺസുഹൃത്തും എറണാകുളത്ത് ഒരുമിച്ച് ജോലി ചെയ്യുന്നവരാണ്.
ഇരുവർക്കും സഞ്ചരിക്കാൻ ബൈക്ക് വാങ്ങുന്നതിനായി പണം നൽകിയത് പെൺസുഹൃത്താണ്. എന്നാൽ പിന്നീട് ജിൻസ് ഇവരുമായി അകന്ന് മറ്റൊരു പെൺകുട്ടിയോട് അടുപ്പം കാണിച്ചു.
ഇതോടെ താൻ പണം നൽകി വാങ്ങിയ ബൈക്ക് തിരികെ നൽകണമെന്ന് പെൺസുഹൃത്ത് പലതവണ ആവശ്യപ്പെട്ടെങ്കിലും ജിൻസ് വഴങ്ങിയില്ല.
കഴിഞ്ഞ ദിവസം ഈ ആവശ്യത്തിനായി ചെറുതോണിയിൽ എത്തിയ പെൺസുഹൃത്തും കാറിലെത്തിയ മറ്റ് മൂന്ന് പേരും ചേർന്ന് ജിൻസിനോട് ബൈക്ക് തിരികെ നൽകണമെന്നും അല്ലാത്ത പക്ഷം ബൈക്ക് വാങ്ങാൻ നൽകിയ പണം തിരികെ നൽകണമെന്നും ആവശ്യപ്പെട്ടെങ്കിലും ജിൻസ് വഴങ്ങിയില്ല. തുടർന്നുണ്ടായ വാക്കേറ്റത്തിനിടയിൽ പെൺസുഹൃത്തിനോടൊപ്പം എത്തിയവർ ജിൻസിനെ കുത്തി പരുക്കേൽപിക്കുകയായിരുന്നു.
സംഭവത്തിന് ശേഷം കാറിൽ കടന്ന ഇവരെ ഇടുക്കി പൊലീസ് എറണാകുളത്തു നിന്നാണ് പിടികൂടിയത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

