ശരിയായ ഭക്ഷണക്രമം പാലിച്ചാൽ പോലും അമിതമായ മാനസിക സമ്മർദ്ദം ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കാൻ ഇടയാക്കുമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. വ്യക്തികളുടെ ജീവിതശൈലിയും ഭക്ഷണശീലങ്ങളും മാത്രമല്ല, നേരിട്ടുള്ള മാനസിക സംഘർഷവും കൊളസ്ട്രോൾ വർദ്ധനവിന് കാരണമാകുന്നുണ്ടെന്നാണ് കണ്ടെത്തൽ.
ഒരാളിൽ മാനസിക സമ്മർദ്ദം അനുഭവപ്പെടുമ്പോൾ ശരീരം ഉൽപ്പാദിപ്പിക്കുന്ന അഡ്രിനാലിൻ, കോർട്ടിസോൾ എന്നീ ഹോർമോണുകളാണ് ഇതിന്റെ പ്രധാന കാരണം. മൊത്തത്തിലുള്ള കൊളസ്ട്രോളിന്റെ അളവ്, ചീത്ത കൊളസ്ട്രോൾ എന്നറിയപ്പെടുന്ന എൽ.ഡി.എൽ (LDL), ശരീരത്തിന്റെ മെറ്റബോളിക് പ്രവർത്തനങ്ങൾ എന്നിവയിൽ ഈ ഹോർമോണുകൾ കാര്യമായ മാറ്റങ്ങൾ വരുത്തുമെന്ന് ‘ആഫ്രിക്കൻ ജേണൽ ഓഫ് ഹെൽത്ത് സയൻസസ്’ വ്യക്തമാക്കുന്നു.
നിരന്തരമായ മാനസിക സമ്മർദ്ദത്തിന് അടിപ്പെടുന്നവരിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഈ അവസ്ഥ ദീർഘകാലം തുടരുന്നത് ശരീരത്തിലെ കൊളസ്ട്രോളിന്റെ സന്തുലിതാവസ്ഥയെ തകിടം മറിക്കും.
കൊളസ്ട്രോൾ മെറ്റബോളിസത്തെ ബാധിക്കുന്നതിന് പുറമെ, നിയന്ത്രിക്കപ്പെടാത്ത സമ്മർദ്ദം കരളിന്റെ ആരോഗ്യത്തെയും പ്രതികൂലമായി ബാധിച്ചേക്കാം. ആധുനിക ജീവിതശൈലിയുടെ ഭാഗമായി മാറിയിരിക്കുന്ന മാനസിക സമ്മർദ്ദം വിട്ടുമാറാത്ത അവസ്ഥയായി മാറുമ്പോൾ, അത് കൊളസ്ട്രോൾ വർദ്ധിപ്പിക്കുകയും ഹൃദ്രോഗ സാധ്യത ഇരട്ടിയാക്കുകയും ചെയ്യുമെന്ന് ഫരീദാബാദിലെ ഫോർട്ടിസ് ഹോസ്പിറ്റലിലെ കാർഡിയോളജി വിഭാഗം സീനിയർ ഡയറക്ടറായ ഡോ.
സഞ്ജയ് കുമാർ ചൂണ്ടിക്കാട്ടുന്നു. കൂടാതെ, മാനസിക സമ്മർദ്ദമുള്ള വ്യക്തികളിൽ കണ്ടുവരുന്ന മറ്റൊരു പ്രധാന പ്രവണതയാണ് അമിതമായി ഭക്ഷണം കഴിക്കുന്നത്.
ശരീരത്തിൽ സമ്മർദ്ദം വർദ്ധിക്കുമ്പോൾ മധുരവും കൊഴുപ്പും അടങ്ങിയ ആഹാരങ്ങൾ കഴിക്കാനുള്ള പ്രവണത സ്വാഭാവികമായും കൂടുന്നു. വിശപ്പ് അനുഭവപ്പെടുമ്പോൾ പലരും അൾട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങൾ അഥവാ അമിതമായി സംസ്കരിച്ച ആഹാരങ്ങൾ തിരഞ്ഞെടുക്കുന്നത് ചീത്ത കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കും.
രാത്രി വൈകിയുള്ള അമിത ഭക്ഷണം ശരീരത്തിലേക്ക് സാച്ചുറേറ്റഡ് ഫാറ്റ്, ട്രാൻസ് ഫാറ്റ്, ഉയർന്ന അളവിലുള്ള കലോറി എന്നിവ എത്തിക്കുന്നതിനും കാരണമാകുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

