കൊച്ചി- ധനുഷ്കോടി ദേശീയപാതയിൽ കയ്യേറ്റമൊഴിപ്പിക്കൽ നടപടികൾ പാതിവഴിയിൽ നിലച്ചതോടെ പാതയുടെ വിവിധ ഭാഗങ്ങളിൽ വീതികൂട്ടൽ ജോലികൾ തടസ്സപ്പെടുന്നതായി പരാതി. ഹെഡ് വർക്സ് ഡാമിന് താഴെ മുതൽ രണ്ടാം മൈൽ വരെയുള്ള പ്രദേശത്താണ് വഴിയോരം കയ്യേറി പുതിയ കടകൾ വ്യാപകമായി ഉയരുന്നത്.
റോഡ് വികസനത്തിന്റെ ഭാഗമായി നിലവിൽ രണ്ടാം മൈൽ മുതൽ മൂന്നാർ വരെയുള്ള മേഖലയിലാണ് നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. എന്നാൽ ഈ ഭാഗങ്ങളിൽ പണികൾക്ക് തടസ്സം സൃഷ്ടിച്ചുകൊണ്ട് പെട്ടിക്കടകളുടെ നിർമാണം സജീവമായി നടക്കുകയാണ്.
ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഒരുകൊല്ലം മുൻപ് ഒഴിപ്പിച്ച രണ്ടാംമൈൽ മുതൽ ഹെഡ് വർക്സ് ഡാം വരെയുള്ള ഭാഗത്ത് ഇതിനോടകം 12 പുതിയ കടകളാണ് വീണ്ടും പ്രവർത്തനമാരംഭിച്ചിട്ടുള്ളത്. ഹൈക്കോടതിയുടെ കർശന നിർദ്ദേശത്തെ തുടർന്ന് പഴയ മൂന്നാർ മുതൽ ബോഡിമെട്ട് വരെയുള്ള പ്രദേശങ്ങളിലെ നൂറ്റമ്പതിലധികം വഴിയോരക്കടകൾ ഒരു മാസം മുൻപ് റവന്യു വകുപ്പും ദേശീയപാത അധികൃതരും ചേർന്ന് സംയുക്തമായി ഒഴിപ്പിച്ചിരുന്നു.
തുടർന്ന് നടക്കേണ്ടിയിരുന്ന രണ്ടാം ഘട്ട ഒഴിപ്പിക്കൽ നടപടികൾ പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെ എതിർപ്പിനെ തുടർന്ന് സ്തംഭിച്ചു.
ഈ സാഹചര്യത്തിലാണ് പാതയോരങ്ങളിൽ വീണ്ടും കയ്യേറ്റങ്ങൾ വ്യാപകമായിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

