ദില്ലി വിദ്യാർത്ഥി പ്രതിഷേധം, അയോധ്യ സംഭാവനയിലെ കൊള്ള എന്നീ വിഷയങ്ങളിൽ പ്രതിപക്ഷം നിലപാടിൽ ഉറച്ചുനിൽക്കുന്നതിനാൽ പാർലമെന്റ് നടപടികൾ ഇന്നും സ്തംഭിക്കാൻ സാധ്യത. ദില്ലി പ്രതിഷേധത്തിൽ അമിത് ഷാ മറുപടി നൽകുമെന്ന സർക്കാർ നിർദ്ദേശം പ്രതിപക്ഷം തള്ളിക്കളഞ്ഞിട്ടുണ്ട്.
വിദ്യാർത്ഥികൾക്ക് നേരെ പെല്ലറ്റ് ഗൺ ഉപയോഗിക്കാൻ ആര് അനുമതി നൽകിയെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നു. ഇക്കാര്യത്തിൽ പ്രധാനമന്ത്രി മാപ്പ് പറയണമെന്നും അയോധ്യ സംഭാവന കൊള്ളയിൽ അടിയന്തര ചർച്ച വേണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്നും സഭയിൽ നോട്ടീസ് നൽകും.
വ്യാഴാഴ്ച സമ്മേളനം അവസാനിക്കുമ്പോൾ എഫ് സി ആർ എ ഭേദഗതി ബില്ല് കൊണ്ടുവരാൻ സർക്കാരിന് നീക്കമുണ്ടെങ്കിലും, ഇതിന്റെ കൃത്യമായ സമയം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് കഴിഞ്ഞ ദിവസം ചോദ്യോത്തര വേളയും ശൂന്യവേളയും തടസ്സപ്പെട്ടിരുന്നു.
സുപ്രധാന ബില്ലുകൾ പലതും ചർച്ചകളില്ലാതെയാണ് സഭയിൽ അവതരിപ്പിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

