പ്രമുഖ താരങ്ങളായ സിദ്ദിഖ്, വിനയ പ്രസാദ് എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമായ ‘മധുരമീ ജീവിതം’ എന്ന സിനിമയിലെ പുതിയ ക്യാരക്ടർ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ദിൽഷ പ്രസന്നൻ അവതരിപ്പിക്കുന്ന ഡോ.
ലക്ഷ്മി എന്ന കഥാപാത്രത്തിന്റെ ലുപ്പാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ചിത്രം വരുന്ന ഓഗസ്റ്റ് 14-ന് തിയറ്ററുകളിലെത്തുമെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.
വർഷങ്ങൾക്ക് ശേഷം യാദൃശ്ചികമായി കണ്ടുമുട്ടുന്ന പരിചിതരായ വ്യക്തികളും, അവരുടെ പ്രണയവും, തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ഈ സിനിമയുടെ പ്രധാന പ്രമേയം. അടുത്തിടെ റിലീസ് ചെയ്യപ്പെട്ട
ചിത്രത്തിന്റെ ട്രെയിലർ പ്രേക്ഷകർക്കിടയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. നടൻ സിദ്ദിഖിന്റെ കരിയറിലെ 351-ാമത്തെ സിനിമ കൂടിയാണിത്.
ഒരു പൂർണ്ണ ഫാമിലി ഡ്രാമയായി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിൽ ജോണി ആന്റണി, പ്രമോദ് വലിയനാട്, ദിനേശ് പണിക്കർ, റോയ് സെബാസ്റ്റ്യൻ, വിവേക് ശ്രീ, അൻസൽ പള്ളുരുത്തി, ദിൽഷാ പ്രസന്നൻ, പൂജിത മേനോൻ, ഗായത്രി സുരേഷ്, മറീന മൈക്കിൾ തുടങ്ങിയ പ്രമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്. റിട്ടയേർഡ് ബാങ്ക് മാനേജറായ ചന്തുമേനോന്റെ (സിദ്ദിഖ്) ജീവിതത്തിലേക്ക് സ്കൂൾ അധ്യാപികയായ മാധവിക്കുട്ടി (വിനയ പ്രസാദ്) കടന്നുവരുന്നതും, അത് അവരുടെയും ചുറ്റുമുള്ളവരുടെയും ജീവിതത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങളും സമകാലിക പ്രശ്നങ്ങളുമാണ് സിനിമ ചർച്ച ചെയ്യുന്നത്.
ഗുഡ് ഡേ മൂവീസിന്റെ ബാനറിൽ ശ്രീലാൽ പ്രകാശാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ എറണാകുളം, കട്ടപ്പന, കുട്ടിക്കാനം തുടങ്ങിയ ഇടങ്ങളായിരുന്നു.
പി.എസ്. കൃഷ്ണയാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.
ആന്റണി ഏലൂർ പ്രൊഡക്ഷൻ കൺട്രോളറായും, പട്ടണം ഷാ മേക്കപ്പ് വിഭാഗവും കൈകാര്യം ചെയ്തിരിക്കുന്നു. ശ്രീകുമാർ മേനോൻ ആർട്ട് ഡയറക്ടറും, പ്രതാപൻ കല്ലിയൂർ പ്രൊഡക്ഷൻ എക്സിക്യൂട്ടീവറുമാണ്.
അനിൽ അൻസാദ് പ്രൊഡക്ഷൻ മാനേജറായും, രതീഷ് കർമ്മ സ്റ്റിൽ ഫോട്ടോഗ്രാഫറായും പ്രവർത്തിച്ചിരിക്കുന്നു. ഷാജി കുന്നംകുളം മേക്കിങ് വീഡിയോ ഒരുക്കിയപ്പോൾ, നയന ശ്രീകാന്ത് കോസ്റ്റ്യൂംസ് ഡിസൈനറും, ഷെജിൻ പി.ആർ.ഒ.
ആയും ചുമതലകൾ നിർവഹിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

