കട്ടപ്പന ∙ നാടിന്റെ മുഖമായി മാറിയ കുളമുള്ള കറുവാക്കുളത്ത് ആദ്യമായി പോളിങ് സ്റ്റേഷൻ അനുവദിച്ച് വോട്ടെടുപ്പ് നടത്തി. വണ്ടൻമേട് പഞ്ചായത്തിലെ 18-ാം വാർഡായ മുക്കുടിയുടെ പോളിങ് സ്റ്റേഷനാണ് കറുവാക്കുളത്തെ അങ്കണവാടിയിൽ ക്രമീകരിച്ചത്.
ആകെ 311 വോട്ടർമാരാണ് ഈ ബൂത്തിന്റെ പരിധിയിൽ ഉണ്ടായിരുന്നത്. ഈ വാർഡിലുള്ള മറ്റൊരു ബൂത്ത് ശാസ്താനടയിലെ സ്കൂളിലാണ് ക്രമീകരിച്ചിരുന്നത്.
തമിഴ് ഭൂരിപക്ഷ മേഖലയായ ഇവിടത്തെ വിസ്തൃതമായ കുളത്തിനു ചുറ്റുമാണ് ആളുകൾ താമസിക്കുന്നത്.
തോട്ടം തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ഇവിടം തമിഴ്നാട്ടിലെ ഗ്രാമീണ പശ്ചാത്തലത്തിലുള്ളതാണ്. കോൺഗ്രസിൽ നിന്ന് എസ്.കണ്ണകിയും സിപിഎമ്മിൽ നിന്ന് രമ്യയുമാണ് ഇവിടെ മത്സരരംഗത്ത് ഉണ്ടായിരുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

