എടത്വ ∙ ‘അന്ന വിചാരം മുന്ന വിചാരം’; വോട്ടിങ് കാര്യം പിന്നെ. കാലം മാറിയതോടെ എന്തു വില കെടുത്തും, നഷ്ടം സഹിച്ചും വോട്ടു ചെയ്യണം എന്ന ചിന്താഗതിയിലും മാറ്റം വന്നു തുടങ്ങി.
വോട്ടെടുപ്പു ദിവസവും പാടത്ത് പണിക്കിറങ്ങി തൊഴിലാളികൾ. ഇത്തരത്തിൽ നിരവധി തൊഴിലാളികളാണ് കള എടുപ്പിനും, പറിച്ചു നടീലിനും ശേഷം മാത്രം വോട്ട് ചെയ്യാനായി പോയത്.
ഏതാനും വർഷം മുൻപുവരെ വോട്ടെടുപ്പ് ദിവസം മറ്റൊരു ജോലിക്കും പോകില്ല എന്നതായിരുന്നു രീതി.
പ്രത്യേകിച്ച് കർഷക തൊഴിലാളികൾ പാടത്തെ കള പറിക്കലും, വളമിടീലും എന്നു വേണ്ട, നെല്ലു സംഭരണവും കൊയ്ത്തുമെല്ലാം മാറ്റി വച്ചായിരുന്നു വോട്ടെടുപ്പിനു പോയിരുന്നത്. മുൻകാലങ്ങളിൽ തിരഞ്ഞെടുപ്പു ദിവസം തൊഴിൽ തന്നെ മുടക്കിയിരുന്ന സമയം ഉണ്ടായിരുന്നു.
രാഷ്ടീയ വ്യത്യാസമില്ലാതെ മുന്നണികൾ കാട്ടിക്കൂട്ടുന്ന കൊള്ളരുതായ്മകൾക്ക് കൂട്ടു നിൽക്കാനില്ലെന്ന നിലപാടിലാണു തങ്ങളെന്നാണു പല തൊഴിലാളികളും പറയുന്നത്.
തൊഴിലുറപ്പു തൊഴിൽ ആവശ്യത്തിനു ലഭിച്ചിരുന്നതിനാൽ ഇടക്കാലത്ത് പാടത്ത് തൊഴിൽ ചെയ്യാൻ സ്ത്രീ തൊഴിലാളികൾ മടിച്ചിരുന്നു. എന്നാൽ തൊഴിൽ ദിനം കുറഞ്ഞതിനാൽ ഇപ്പോൾ മിക്കവരും പാടത്ത് പണിക്കിറിങ്ങുന്നുണ്ട്.
എന്നാൽ ചെറുപ്പക്കാരായ സ്ത്രീകൾ ഇപ്പോഴും ഈ രംഗത്തേക്ക് വരാൻ മടിക്കുന്നുണ്ട്.
തൊഴിലാളികളുടെ കുറവു കാരണം ഇതര സംസ്ഥാന തൊഴിലാളികളെ ഇറക്കിയും പണി നടത്തുന്നുണ്ട്. കുട്ടനാട്ടിൽ പുഞ്ചക്കൃഷി ഇറക്കിയ പാടശേഖരങ്ങളിൽ കള പറിച്ചും, പറിച്ചു നടീലും കഴിഞ്ഞ് വളം ഇടേണ്ട
സമയമാണ്. എല്ലാ തൊഴിലിനും യന്ത്രം ലഭിക്കുമെങ്കിലും പാടത്തിറങ്ങി കള പറിക്കാനും പറിച്ചു നടാനും സ്ത്രീ തൊഴിലാളികളെയാണ് ഇപ്പോഴും ഏറ്റവും ആശ്രയിക്കുന്നത്.
അവർ ഏറ്റവും കൂടുതൽ വേണ്ട സമയവുമാണിപ്പോൾ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

