അടിമാലി ∙ ദേശീയപാതയിൽ അടിമാലി ലക്ഷം വീട് നഗറിനു സമീപം ഉണ്ടായ മണ്ണിടിച്ചിൽ ദുരന്തം സംഭവിക്കുമെന്ന് മുൻകൂട്ടി ജില്ലാ ഭരണകൂടത്തിന് റിപ്പോർട്ട് നൽകിയ അടിമാലി പൊലീസ് സ്റ്റേഷനിലെ ജില്ലാ സ്പെഷൽ ബ്രാഞ്ച് എഎസ്ഐ ടി.സി.ഷിജുവിനെ ജില്ലാ പൊലീസ് മേധാവി സാബു മാത്യു അനുമോദിച്ചു. കഴിഞ്ഞ 25ന് രാത്രി 10നാണ് മണ്ണിടിച്ചിൽ ദുരന്തമുണ്ടായത്.
ദേശീയപാത നവീകരണ ജോലികളുടെ ഭാഗമായി അശാസ്ത്രീയമായ മണ്ണെടുത്തതിനെ തുടർന്ന് ലക്ഷം വീട് നഗറിനു മുകൾഭാഗത്ത് മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതായി ദുരന്തം അരങ്ങേറിയതിന് 2 ദിവസം മുൻപ് ജില്ലാ സ്പെഷൽ ബ്രാഞ്ച് എഎസ്ഐ ഷിജുവും സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് എസ്ഐ കെ.സി.ബിജുമോനും ബന്ധപ്പെട്ടവർക്ക് റിപ്പോർട്ട് നൽകിയിരുന്നു.
ഇതിന് പരിഹാരം അടിയന്തരമായി ഉണ്ടായില്ലെങ്കിൽ വൻതോതിലുള്ള മണ്ണിടിച്ചിലിന് സാധ്യത ഉണ്ടെന്നും അപകടാവസ്ഥ ഒഴിവാകും വരെ ഇതിനു താഴ് ഭാഗത്തായുള്ള ലക്ഷം വീട് നഗറിൽ നിന്നുള്ള കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കണമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ കലക്ടർ ദിനേശൻ ചെറുവാട്ട് അടിയന്തരമായി നടപടി സ്വീകരിക്കാൻ റവന്യു ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയത്.
ഇതോടെ മന്നാങ്കണ്ടം വില്ലേജ് ഓഫിസർ ഷാജിലാൽ, അടിമാലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനസ് ഇബ്രാഹിം, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കൃഷ്ണമൂർത്തി, പഞ്ചായത്ത് അംഗം ടി.എസ്.സിദ്ദിഖ് എന്നിവരുടെ നേതൃത്വത്തിൽ വൈകിട്ട് 7 മണിയോടെ 12 കുടുംബങ്ങളെ അടിമാലി ഗവ.
ഹൈസ്കൂളിലേക്ക് മാറ്റിപ്പാർപ്പിച്ചു.
3 മണിക്കൂർ കഴിഞ്ഞാണ് മണ്ണിടിച്ചിലുണ്ടായത്. വീടു തകർന്ന് നെടുമ്പിള്ളിക്കുടി ബിജു മരിക്കുകയും ഭാര്യ സന്ധ്യയ്ക്ക് സാരമായ പരുക്കേൽക്കുകയും ചെയ്തു.
ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റിയ കുടുംബങ്ങളുടെ 6 വീടുകൾ പൂർണമായും മറ്റു ചില വീടുകൾ ഭാഗികമായും തകർന്നു. സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥരുടെ ഇടപെടലാണ് ദുരന്തത്തിന്റെ ആഘാതം കുറച്ചത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

