മൂന്നാർ ∙ 1984 നവംബർ 7 ന് മൂന്നാർ ഹൈറേഞ്ച് ക്ലബ്ബിന് സമീപത്തെ ആട്ടുപാലം തകർന്ന് മരിച്ച 14 സ്കൂൾ വിദ്യാർഥികളുടെ പേരുകൾ എഴുതി സ്ഥാപിച്ച ഫലകം വൃത്തിയാക്കുകയാണ് മൂന്നാർ ജിവിഎച്ച്എസ്എസ് ഹെഡ്മിസ്ട്രസും അധ്യാപകരും. ഇവരിൽ പലരും അന്നത്തെ കുട്ടികളെ കണ്ടിട്ടില്ല.
എങ്കിലും കേട്ടറിവ് ധാരാളം. മൂന്നാർ ഹൈറേഞ്ച് ക്ലബ് മൈതാനിയിൽ ഇറങ്ങിയ ഹെലികോപ്റ്റർ കാണാനുള്ള ആവേശത്തിൽ ഓടിയെത്തിയ 14 കുട്ടികളെയാണ് തണുത്ത മരവിച്ച മുതിരപ്പുഴയാർ അപഹരിച്ചത്.
നിരവധി പേർക്ക് പരുക്കേറ്റു. രാവിലെ 10.30 നായിരുന്നു ആ ദുരന്തം.
മൂന്നാർ ജിഎച്ച്എസിലെ യുപി വിഭാഗം വിദ്യാർഥികളായിരുന്ന എ.രാജലക്ഷ്മി, എസ്.ജയലക്ഷ്മി, എം.വിജയ, എൻ.മാരിയമ്മാൾ, ആർ.തങ്കമല, പി.സരസ്വതി, കല്യാണകുമാർ, സുന്ദരി, പി.റാബിയ, ടി.ജെൻസി, ടി.ശിബു, പി.മുത്തുമാരി, എസ്.കലയമ്മാൾ, സി.രാജേന്ദ്രൻ എന്നിവരാണ് മരിച്ചത്.
മൂന്നാർ ജിവിഎച്ച്എസ്എസിന്റെയും പൂർവ വിദ്യാർഥി സംഘടനയുടെയും സംയുക്ത ആഭിമുഖ്യത്തിൽ 7ന് രാവിലെ 10.30 ന് വിദ്യാർഥി സ്മാരകത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

