മാനന്തവാടി ∙ കാറിൽ കടത്തുകയായിരുന്ന 88.141 ഗ്രാം മെത്താംഫെറ്റമിനുമായി യുവാക്കൾ 3 പിടിയിൽ. മലപ്പുറം തിരൂരങ്ങാടി കൊടശ്ശേരി വീട്ടിൽ അലിയുൽ കെ.
താഹിർ (29), കണ്ണൂർ തലശ്ശേരി ന്യൂ മാഹി കോടിയേരി മണിയൂർ വീട്ടിൽ എം.സഫനിദ് (32), മലപ്പുറം തിരൂർ പെരുമണ്ണ എടരിക്കോട് വട്ടപ്പറമ്പിൽ വി.പി.സൈഫുദ്ദീൻ (35) എന്നിവരാണ് പിടിയിലായത്.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.ദിലീപിന്റെ നേതൃത്വത്തിൽ മാനന്തവാടി എക്സൈസ് സർക്കിൾ പാർട്ടിയും തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റ് പാർട്ടിയും തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ സംയുക്തമായി നടത്തിയ വാഹന പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) കെ.കെ.അജയകുമാർ, പ്രിവന്റീവ് ഓഫിസർ ചാൾസ്കുട്ടി, സിവിൽ എക്സൈസ് ഓഫിസർമാരായ പി.കെ.ചന്ദ്രൻ, എം.ജി.രാജേഷ്, മാനുവൽ ജിംസൺ, വനിതാ സിവിൽ എക്സൈസ് ഓഫിസർ പി.സി.അനില, സിവിൽ എക്സൈസ് ഓഫിസർ ഡ്രൈവർ പി.ഷിംജിത്ത് എന്നിവരും പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

