മൂന്നാർ ∙ ഒൻപത് മാസമായി വാടക നൽകാത്തതിനെ തുടർന്ന് സ്പെഷൽ തഹസിൽദാരുടെ ഓഫിസിനു വേണ്ടി ഓടിയിരുന്ന വാഹനം ഉടമ മടക്കി കൊണ്ടുപോയി. വാഹനമില്ലാതായതോടെ കയ്യേറ്റങ്ങളും അനധികൃത നിർമാണങ്ങളും കണ്ടെത്തി നടപടിയെടുക്കേണ്ട
സ്പെഷൽ റവന്യു ഓഫിസിലെ ഉദ്യോഗസ്ഥർക്ക് യാത്ര ചെയ്യാൻ സംവിധാനമില്ലാതായി.
സർക്കാർ ഭൂമിയിലെ കയ്യേറ്റങ്ങളും അനധികൃത നിർമാണങ്ങളും കണ്ടെത്തി നടപടി സ്വീകരിക്കുന്നതിനായി പ്രത്യേക അധികാരങ്ങളോടെ സ്ഥാപിച്ച സ്പെഷൽ ഓഫിസിലെ വാഹനം കട്ടപ്പുറത്തായതിനെ തുടർന്ന് മൂന്നു വർഷമായി മറ്റു ഓഫിസുകളിലെ വാഹനമായിരുന്നു ഉദ്യോഗസ്ഥർ ഉപയോഗിച്ചിരുന്നത്. എന്നാൽ വാഹനം പലപ്പോഴും ലഭിക്കാതെ വന്നതിനെ തുടർന്നാണ് രണ്ടു വർഷം മുൻപ് ടെൻഡർ ക്ഷണിച്ച് ജീപ്പ് ലഭ്യമാക്കി.
എന്നാൽ 9 മാസമായി വാടക ലഭിക്കാതെ വരികയും ഡ്രൈവർക്ക് ശമ്പളം നൽകാൻ പോലും കഴിയാതെ വന്നതോടെയാണ് രണ്ടാഴ്ച മുൻപ് ഓട്ടമവസാനിപ്പിച്ച് ഉടമ വാഹനം മടക്കി കൊണ്ടു പോയി.
ഇതോടെ തഹസിൽദാരടക്കമുള്ള ഉദ്യോഗസ്ഥർക്ക് വിവിധ സൈറ്റുകളിൽ പോയി പരിശോധന നടത്തുന്നതിന് കഴിയാത്ത സ്ഥിതിയായി. ഉദ്യോഗസ്ഥരുടെ പരിശോധനകളില്ലാതായതോടെ ദേവികുളം, മൂന്നാർ മേഖലകളിൽ കയ്യേറ്റങ്ങളും അനധികൃത നിർമാണങ്ങളും വ്യാപകമായി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

