അടിമാലി ∙ ദേശീയപാതയിൽ അടിമാലിക്ക് സമീപം മണ്ണിടിച്ചിൽ ദുരന്തം ഉണ്ടായതിനെ തുടർന്ന് വാഹന ഗതാഗതം തിരിച്ചുവിട്ടിരുന്ന ഗ്രാമീണ റോഡുകൾ തകർന്നു. അടിമാലി ലൈബ്രറി റോഡ്– കൂമ്പൻപാറ, പക്കായിപ്പടി– ഫയർ സ്റ്റേഷൻ– കൂമ്പൻപാറ, മോണിങ് സ്റ്റാർ ഹോസ്പിറ്റൽ ജംക്ഷൻ– മുനിത്തണ്ട് റോഡുകളാണ് തകർന്നത്.
ദേശീയപാതയിലെ തടസ്സത്തെ തുടർന്ന് പൊതുമരാമത്തു വകുപ്പിന്റെ അധീനതയിലുള്ള ലൈബ്രറി റോഡ്–കൂമ്പൻപാറ റോഡിലൂടെയാണ് ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ തിരിച്ചു വിട്ടിരുന്നത്.
ഭാരവാഹനങ്ങൾ കൂടുതലായി കടന്നുപോകുന്ന സാഹചര്യത്തിൽ അടിമാലി ക്ലബ് മുതൽ ലക്ഷം വീട് നഗർ വഴി കൂമ്പൻപാറ വരെയുള്ള ദൂരം പൂർണമായി തകർന്നുകിടക്കുകയാണ്. ഇതോടൊപ്പം കൂമ്പൻപാറയിലേക്ക് എത്തുന്ന ഭാഗത്ത് റോഡ് തകർന്നതോടെ കയറ്റത്തിൽ വാഹനം വലിമുട്ടി അപകടത്തിൽപെടുന്നതും പതിവാകുന്നു.
മോണിങ് സ്റ്റാർ ജംക്ഷനിൽ നിന്ന് ദേശീയപാതയിൽ എത്തുന്ന മുനിത്തണ്ട് റോഡിലൂടെയും ചെറുവാഹനങ്ങൾ വാഹനങ്ങൾ കൂടുതലായി കടന്നുപോയതോടെ റോഡ് തകർന്നിട്ടുണ്ട്.
അടിമാലി–കുമളി ദേശീയപാതയെ കൊച്ചി– ധനുഷ്കോടി ദേശീയപാതയിൽ കൂമ്പൻപാറ മഠംപടിയുമായി ബന്ധിപ്പിക്കുന്നതാണ് പക്കായിപ്പടി– ഫയർസ്റ്റേഷൻ റോഡ്. മണ്ണിടിച്ചിൽ ദുരന്തത്തെ തുടർന്ന് ഇതുവഴിയും ഒട്ടേറെ ഭാരവാഹനങ്ങൾ കടന്നു പോകുന്ന സാഹചര്യത്തിൽ റോഡ് തകർച്ചയിലാണ്.
ഇത്തരം സാഹചര്യത്തിൽ മൂന്ന് റോഡുകളും അറ്റകുറ്റപ്പണികൾ നടത്തുന്നതിന് ജില്ലാ ഭരണകൂടം നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. റോഡുകൾ വീതി കൂട്ടി ബിഎംബിസി നിലവാരത്തിൽ നിർമാണം നടത്തണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

