പറവൂർ ∙ നോവലിസ്റ്റും ചേന്ദമംഗലം സ്വദേശിയുമായ സേതുവിന് ആദരവുമായി പാലിയം ഗവ.ഹയർസെക്കൻഡറി സ്കൂൾ അങ്കണത്തിൽ ജില്ലാ പഞ്ചായത്ത് നിർമിച്ച ‘സേതുപദ’ത്തിന്റെ സമർപ്പണം ഡോ.സുനിൽ പി.ഇളയിടം നിർവഹിച്ചു. സേതുവിനെ വായനയുടെ ലോകത്തേക്ക് നയിച്ചതു പാലിയം സ്കൂളും നായർ സമാജം വായനശാലയുമാണെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഇവിടെ നേരത്തെ ‘കാണാക്കനി’ എന്ന ശിൽപം സ്ഥാപിച്ചിരുന്നു.
അതിനോടു ചേർന്നാണു സേതുപദം നിർമിച്ചത്.
നാട്ടുകാർക്ക് ഇവിടെ വന്ന് സംസാരിച്ചിരിക്കാം, സംവദിക്കാം. ജില്ലാ പഞ്ചായത്ത് അംഗം എ.എസ്.അനിൽകുമാർ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്.സനീഷ്, പഞ്ചായത്ത് പ്രസിഡന്റ് ലീന വിശ്വൻ വൈസ് പ്രസിഡന്റ് വി.യു.ശ്രീജിത്ത്, ബബിത ദിലീപ്, കെ.ആർ.പ്രേംജി, ഷിപ്പി സെബാസ്റ്റ്യൻ, ഫസൽ റഹ്മാൻ, ജോർജ് ബാസ്റ്റിൻ, സന്തോഷ് കണ്ണൻ, വി.ജി.ഗോപകുമാർ എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

