ജോലി ഒഴിവ്;
കുമളി∙ മുരിക്കടിയിൽ പ്രവർത്തിക്കുന്ന പഞ്ചായത്ത് ലൈബ്രറിയിൽ നിലവിലുള്ള ലൈബ്രേറിയന്റെ താൽക്കാലിക ഒഴിവിലേക്ക് നിയമനത്തിനുള്ള കൂടിക്കാഴ്ച 5ന് 11ന് പഞ്ചായത്ത് ഓഫിസിൽ നടക്കും. ജോലി സമയം ഉച്ചകഴിഞ്ഞ് 3 മുതൽ 7 വരെ.
പ്രതിമാസം 12,000 രൂപ ഓണറേറിയം ലഭിക്കും. എസ്എസ്എൽസിയും ലൈബ്രറി സയൻസ് യോഗ്യതാ സർട്ടിഫിക്കറ്റും ഉള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം അഭിമുഖത്തിന് എത്തണം.
നിങ്ങളുടെ പണം നിങ്ങളുടെ അവകാശം: ക്യാംപ് നാളെ
അവകാശികളില്ലാതെ ജില്ലയിലെ ബാങ്കുകളിലുള്ള 51.37 കോടി രൂപ തിരികെ ലഭിക്കാൻ അവസരം.
ജില്ലയിൽ 275 ലക്ഷം അക്കൗണ്ടുകളിലായാണ് ഇത്രയും തുക അവകാശികളില്ലാത്താതെ കിടക്കുന്നത്. ഇത്തരം നിക്ഷേപങ്ങൾ അക്കൗണ്ട് ഉടമയ്ക്കോ അവകാശികൾക്കോ തിരിച്ചുനൽകുന്നതിനായി ‘നിങ്ങളുടെ പണം നിങ്ങളുടെ അവകാശം’ എന്ന പേരിൽ രാജ്യ വ്യാപകമായി നടത്തുന്ന പരിപാടിയുടെ ഭാഗമായ പ്രത്യേക ക്യാംപ് നാളെ 10ന് തൊടുപുഴ പാപ്പൂട്ടി ഹാളിൽ നടക്കും. ലീഡ് ബാങ്കിന്റെ നേതൃത്വത്തിൽ എല്ലാ ബാങ്കുകളുടെയും സഹകരണത്തോടെയാണ് ക്യാംപ് നടത്തുക. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

