പുറമറ്റം ∙ അടുത്തിടെ മെച്ചപ്പെട്ട നിലയിലാക്കിയ കവുങ്ങുംപ്രയാർ – പാട്ടക്കാല റോഡിൽ തകർച്ച.
തുടർച്ചയായുള്ള പൈപ്പ് പൊട്ടലും റോഡിന്റെ തകർച്ചയ്ക്ക് ആക്കംകൂട്ടുന്നു. പാട്ടക്കാല കവലയോടു ചേർന്ന് ടാറിങ് താഴ്ന്നതാണ് തകർച്ചയ്ക്കു വഴിതെളിക്കുന്നത്. മഴക്കാലത്ത് വെള്ളം കെട്ടിക്കിടക്കുന്നതിനാൽ കൂടുതൽ ഭാഗങ്ങളിലേക്കു തകർച്ച സംഭവിക്കാം.
3 കിലോമീറ്ററോളം ദൈർഘ്യമുള്ള റോഡ് റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിൽപെടുത്തിയാണ് മെച്ചപ്പെട്ട നിലയിലാക്കിയത്.
പലയിടങ്ങളിലും പൈപ്പിലെ ചോർച്ച പരിഹരിക്കാൻ എടുക്കുന്ന കുഴികളും റോഡ് തകർച്ചയ്ക്കു കാരണമാകുന്നു.കുഴികളിൽ അറ്റകുറ്റപ്പണികൾ നടത്തുന്നുണ്ടെങ്കിലും ടാറിങ്ങിന് ഉയരവ്യത്യാസമുണ്ടാകുന്നുണ്ട്.
ഇക്കാരണത്താൽ വാഹനങ്ങളുടെ സുഗമമായ യാത്രയ്ക്കു തടസ്സമാകുന്നതായും പരാതിയുണ്ട്. ഇപ്പോഴും കുഴികളിൽ അറ്റകുറ്റപ്പണികൾ നടത്താത്ത ഇടങ്ങളുമുണ്ട്.
ഇത്തരം കുഴികൾ വാഹനങ്ങൾക്ക് അപകടക്കെണിയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

