കൊച്ചി ∙ ഇൻഫോപാർക്കിലെ സ്റ്റാർട്ടപ് ബൻസാൻ സ്റ്റുഡിയോസ് വികസിപ്പിച്ചെടുത്ത മൈക്രോ ഗെയിമിങ് പ്ലാറ്റ്ഫോം ‘ക്വിക്സ് – പ്ലേ ആന്‍ഡ് വിൻ’ കൊച്ചി മെട്രോയിൽ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങി. ഇടപ്പള്ളി, മഹാരാജാസ് കോളജ്, വൈറ്റില മെട്രോ സ്റ്റേഷനുകളിലാണ് ക്വിക്സിന്റെ എക്സ്ക്ലൂസീവ് പ്രിവ്യൂ ആരംഭിച്ചിരിക്കുന്നത്.
ഈ സ്റ്റേഷനുകളിൽ സ്ഥാപിച്ചിരിക്കുന്ന ക്യുആർ കോഡ് സ്കാൻ ചെയ്ത് ക്വിക്സ് വെബ് ആപ് വഴി ഫോണുകളിൽ ഹ്രസ്വവും രസകരവുമായ ഗെയിമുകൾ കളിക്കാനും ജനപ്രിയ പ്രാദേശിക ബ്രാൻഡുകളിൽ നിന്ന് തൽക്ഷണം റിവാർഡുകൾ നേടാനും അവസരം ലഭിക്കും. ഓരോ യാത്രയിലും നഗരത്തിൽ തന്നെ റെഡീം ചെയ്യാവുന്ന പോയിന്റ്സും സമ്മാനങ്ങളുമാണ് ക്വിക്സ് വഴി മെട്രോ യാത്രക്കാരെ കാത്തിരിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

