പോലീസിന്റെ കണ്ണുവെട്ടിച്ച് കൈവിലങ്ങുമായി രക്ഷപ്പെട്ട പ്രതിയെ മണിക്കൂറുകള്‍ നീണ്ട
തെരച്ചിലിനൊടുവില്‍ പിടികൂടി. കുമ്പളക്കോട് സ്വദേശി അനില്‍കുമാര്‍ (28) ആണ് പോലീസിനെ കബേളിപ്പിച്ച് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചത്.
കേസില്‍ പ്രതിയായ ഇയാളെ പഴയന്നൂര്‍ പോലീസിന്റെ നേതൃത്വത്തില്‍ കോടതിയില്‍ ഹാജരാക്കുന്നതിന്റെ മുന്നോടിയായി വൈദ്യപരിശോധനയ്ക്കായി ചേലക്കര ഗവ. താലൂക്ക് ആശുപത്രിയില്‍ എത്തിച്ചിരുന്നു.
പരിശോധനയ്ക്ക് ശേഷം സമീപത്തെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറിയപ്പോള്‍ ഇയാളുടെ കൈവിലങ്ങ് അഴിച്ചുമാറ്റിയിരുന്നു. തുടര്‍ന്ന് ഭക്ഷണം കഴിച്ച് കൈകഴുകാന്‍ പോയ തക്കം നോക്കി അനില്‍കുമാര്‍ ഓടിരക്ഷപ്പെടുകയായിരുന്നു.
സംഭവത്തെ തുടര്‍ന്ന് ചേലക്കര, പഴയന്നൂര്‍, ചെറുതുരുത്തി സ്റ്റേഷനുകളില്‍ നിന്ന് കൂടുതല്‍ പോലീസുകാര്‍ സ്ഥലത്തെത്തുകയും നാട്ടുകാരുടെ സഹായത്തോടെ വ്യാപകമായ തെരച്ചില്‍ ആരംഭിക്കുകയുമായിരുന്നു. തുടര്‍ന്ന് പുലാക്കോട് പൊന്നുംകുന്ന് പ്രദേശത്തുനിന്നാണ് ഇയാളെ വീണ്ടും പിടികൂടിയത്.
സ്പെഷല്‍ബ്രാഞ്ച് പോലീസ് പി.എന്‍. അനിഷ് ആണ് പ്രതിയെ കണ്ടെത്തിയത്.
ചേലക്കര സി.ഐ. കെ.
സതീഷ് കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ എ.ആര്. നിഖില്‍, ബദറുദ്ദീന്‍, പൗലോസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

