അങ്കമാലി ∙ ബാംബൂ കോർപറേഷന്റെ അങ്കമാലി റെയിൽവേ സ്റ്റേഷനു സമീപത്തെ സ്ഥലം മുഴുവനായി കാടുമൂടി. ലക്ഷക്കണക്കിനു രൂപയുടെ നഷ്ടവും.
ഇവിടെ പ്രദർശിപ്പിച്ചിരുന്ന കോർപറേഷന്റെ ബാംബൂ ഹൗസ് ഉൾപ്പെടെയുള്ള പ്രദർശനവസ്തുക്കളെല്ലാം ചിതലരിച്ചു നശിച്ചു.
പൂർണമായും മുള കൊണ്ട് നിർമിച്ച വസ്തുക്കളാണ് നശിച്ചത്. 10 വർഷത്തിലേറെയായി ആരും തിരിഞ്ഞു നോക്കാനില്ലാതെ കിടന്നതിനെ തുടർന്നാണ് വിലപിടിപ്പുള്ള ഉൽപന്നങ്ങളെല്ലാം നശിച്ചത്.
റെയിൽവേ സ്റ്റേഷനു സമീപത്തെ കണ്ണായ 15 സെന്റ് സ്ഥലം സ്വകാര്യവ്യക്തിക്കു വാടകയ്ക്ക് നൽകിയതുമായി ബന്ധപ്പെട്ടുള്ള തർക്കം കോടതിയിൽ എത്തുകയും പ്രശ്നപരിഹാരം നീളുകയും ചെയ്തു.
ഭക്ഷണശാല തുടങ്ങുന്നതിനും പാർക്കിങ്ങിനുമായാണ് സ്ഥലം വാടകയ്ക്ക് നൽകിയത്. അനുമതിയില്ലാതെ നിർമാണ പ്രവർത്തനങ്ങൾ നടത്തിയെന്ന് ആരോപിച്ച് സ്ഥലം വാടകയ്ക്കെടുത്ത സ്വകാര്യവ്യക്തിക്ക് നഗരസഭ ലൈസൻസ് അനുവദിച്ചില്ല. തർക്കം കോടതിയുടെ പരിഗണനയിലെത്തി.
തർക്കങ്ങൾ നീണ്ടതോടെ ഈ സ്ഥലത്തേക്ക് ബാംബൂ കോർപറേഷൻ തിരിഞ്ഞുനോക്കിയില്ല. ബാംബൂ കോർപറേഷൻ സ്ഥാപിച്ചിരുന്ന ബാംബൂഹൗസിനെ ചൊല്ലി പ്രശ്നങ്ങളൊന്നും ഇല്ലായിരുന്നു.
വാടകക്കാരനുമായുള്ള പ്രശ്നങ്ങൾ നീണ്ടുപോകുമെന്ന് ഉറപ്പായപ്പോൾ ഈ സ്ഥലത്തെ ബാംബൂ ഹൗസും സുരക്ഷിതമായ സ്ഥലത്തേക്കു മാറ്റി സംരക്ഷിക്കാമായിരുന്നു. എന്നാൽ കോർപറേഷൻ നടപടിയെടുത്തില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

