ചെറുതോണി ∙ ദേശീയപാത– 85 ന്റെ നേര്യമംഗലം മുതൽ വാളറ വരെയുള്ള നിർമാണ പ്രവർത്തനങ്ങൾ മുടങ്ങിയിട്ടും സർക്കാർ വേണ്ട വിധം ഇടപെടുന്നില്ലെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് ദേവികുളം നിയോജക മണ്ഡലം കമ്മിറ്റി മന്ത്രി റോഷി അഗസ്റ്റിന്റെ ചെറുതോണി ഓഫിസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിനിടെ നേരിയ തോതിൽ സംഘർഷം.
പൊലീസ് സംയമനം പാലിച്ചതിനാൽ സംഘർഷത്തിൽ ആർക്കും പരുക്കില്ല.
മുഖ്യമന്ത്രിക്കും മന്ത്രി റോഷി അഗസ്റ്റിനും പൊലീസിനുമെതിരെ പ്രകോപനപരമായി മുദ്രാവാക്യങ്ങൾ മുഴക്കി സെൻട്രൽ ജംക്ഷനിൽ നിന്നു പ്രകടനമായി എത്തിയ പ്രവർത്തകരെ മന്ത്രിയുടെ ഓഫിസിനു 50 മീറ്റർ അകലെ തടഞ്ഞതിനെത്തുടർന്ന് പ്രവർത്തകരും പൊലീസുമായി നേരിയ സംഘർഷമുണ്ടായി. തുടർന്ന് പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു മുദ്രാവാക്യം വിളിക്കുകയും റോഡ് ഉപരോധിക്കുകയും ചെയ്തു.
ഉപരോധ സമരം മുൻ ഡിസിസി പ്രസിഡന്റ് റോയി കെ.പൗലോസ് ഉദ്ഘാടനം ചെയ്തു.
യൂത്ത് കോൺഗ്രസ് ദേവികുളം നിയോജകമണ്ഡലം പ്രസിഡന്റ് അനിൽ കനകൻ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ഫ്രാൻസിസ് അറയ്ക്കപ്പറമ്പിൽ, നേതാക്കളായ സോയിമോൻ സണ്ണി, ടോണി, ഡിക്ലർക്ക് സെബാസ്റ്റ്യൻ, എം.എ.അൻസാരി, കോൺഗ്രസ് നേതാക്കളായ അനീഷ് ജോർജ്, ജോയി വർഗീസ്, മാർട്ടിൻ വള്ളാടി, എ.പി.ഉസ്മാൻ, സി.പി.സലിം, ബിനോയി വർക്കി തുടങ്ങിയവർ പങ്കെടുത്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

