കാക്കനാട് ∙ വീടുകളിൽ കറുത്ത പെയിന്റ് ഉപയോഗിച്ച് അടയാളപ്പെടുത്തിയ സംഭവം കൊച്ചി കീരേലിമല ഇരുപത്തൊന്ന് കോളനി പരിസരത്ത് ഭീതി പരത്തി. കഴിഞ്ഞ ദിവസങ്ങളിലാണ് വീടുകളിലെ അടയാളം ശ്രദ്ധയിൽപ്പെട്ടത്.
പല വീടുകളിലായി ചുവരിലും ഇലക്ട്രിക് ബൾബിലും ജനലിലുമൊക്കെ കറുത്ത പെയിന്റടിച്ചിട്ടുണ്ട്. പ്രദേശത്തെ പൊതു കിണറിന്റെ സംരക്ഷണ ഭിത്തിയിലും പെയിന്റ് പൂശി.
എന്തെങ്കിലും ലക്ഷ്യമാക്കി അടയാളം പതിച്ചതാണോ എന്നതാണ് നാട്ടുകാരുടെ ആശങ്ക. പകലാണോ രാത്രിയാണോ ഇതു ചെയ്തതെന്ന് വ്യക്തമല്ല.
രാത്രി സമയത്ത് പരിസരങ്ങളിൽ അപരിചിതർ ഉൾപ്പെടെ എത്തുന്നുണ്ടെന്ന് പരാതിയുണ്ട്. വാർഡ് കൗൺസിലർ കൂടിയായ നഗരസഭ സ്ഥിര സമിതി ചെയർമാൻ പി.എസ്.സുജിത് പൊലീസിനെ അറിയിച്ചിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

