ഡാലസ് കേന്ദ്രീകരിച്ച് അരങ്ങേറുന്ന ലോകകപ്പ് സെമിഫൈനൽ മത്സരത്തിൽ സ്പെയിനും ഫ്രാൻസും ഏറ്റുമുട്ടുമ്പോൾ അത് കേവലം രണ്ട് രാജ്യങ്ങൾ തമ്മിലുള്ള പോരാട്ടം മാത്രമാകുന്നില്ല; മറിച്ച് സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡ്, ബാഴ്സലോണ ക്ലബ്ബുകൾ തമ്മിലുള്ള വീറും വാശിയും നിറഞ്ഞ അഭിമാന പോരാട്ടം കൂടിയായി മാറുകയാണ്. ബാഴ്സലോണയുടെ കരുത്ത്
സ്പെയിനിന്റെ ആദ്യ ഇലവനിൽ സ്ഥിരമായി ഇടംപിടിക്കുന്ന ലമീൻ യമാൽ, ഡാനി ഓൾമോ, പെഡ്രി, പൗ കുബാർസി എന്നീ നാല് താരങ്ങൾ ബാഴ്സലോണയിൽ നിന്നുള്ളവരാണ്.
കൂടാതെ, സ്ക്വാഡിൽ ജൊവാൻ ഗാർഷ്യ, എറിക് ഗാർഷ്യ, ഗാവി, ഫെറാൻ ടോറസ് എന്നിവരും അണിനിരക്കുന്നു. റയൽ മാഡ്രിഡിന്റെ സാന്നിധ്യം
മറുവശത്ത് ഫ്രഞ്ച് നിരയിൽ റയൽ മാഡ്രിഡിന്റെ ക്യാപ്റ്റനും സൂപ്പർതാരവുമായ എംബാപെയും മധ്യനിരയിൽ ഔറേലിൻ ചുവമേനിയുമാണ് പ്രധാന താരങ്ങൾ.
കൂടാതെ ക്ലബ്ബിന്റെ പുതിയ സൈനിങ് ആയ ഇബ്രാഹിം കോനാട്ടെയും ടീമിലുണ്ട്. റെക്കോർഡുകളും കണക്കുകളും
ഈ ലോകകപ്പിൽ എട്ട് ഗോളുകളും രണ്ട് അസിസ്റ്റുകളുമായി ഗോൾഡൻ ബൂട്ടിനായുള്ള പോരാട്ടത്തിൽ എംബാപെയാണ് മുന്നിൽ.
അതേസമയം, യുവതാരമെന്ന നിലയിൽ ലമീൻ യമാൽ ഇതിനകം തന്നെ തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. അന്താരാഷ്ട്ര തലത്തിൽ യമാൽ – എംബാപെ നേർക്കുനേർ വന്ന രണ്ട് മത്സരങ്ങളിലും വിജയം യമാലിനൊപ്പമായിരുന്നു.
ക്ലബ് തലത്തിലും റയൽ മാഡ്രിഡ് – ബാഴ്സലോണ മത്സരങ്ങളിൽ കഴിഞ്ഞ എട്ട് കളികളിൽ ആറിലും വിജയം ബാഴ്സലോണയ്ക്കായിരുന്നു. കഴിഞ്ഞ യൂറോ കപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തോൽപ്പിച്ചതിന്റെ ആത്മവിശ്വാസം സ്പെയിനിനുണ്ട്.
അന്ന് ലമീൻ യമാലിന്റെ ഗംഭീര ഗോളായിരുന്നു വിജയത്തിന് അടിത്തറ പാകിയത്. കഴിഞ്ഞ വർഷത്തെ നേഷൻസ് ലീഗ് യോഗ്യതാ മത്സരത്തിലും സ്പെയിൻ തന്നെയായിരുന്നു വിജയികൾ.
ഡാലസിലെ ഈ നിർണായക മത്സരത്തിൽ ആര് വാഴുമെന്നും ആര് വീഴുമെന്നും ഉറ്റുനോക്കുകയാണ് ഫുട്ബോൾ ലോകം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

