രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് (ISS) യാത്ര തിരിക്കുന്ന ആദ്യ മലയാളി എന്ന ചരിത്രനേട്ടത്തിലേക്ക് യുഎസ് സ്പേസ് ഫോഴ്സ് കേണൽ ഡോ. അനിൽ മേനോൻ എത്തുന്നു.
ഇന്ത്യൻ സമയം ഇന്ന് രാത്രി 8.17-ന് കസഖ്സ്ഥാനിലെ ബൈക്കനൂർ കോസ്മോഡ്രോമിൽ നിന്നാണ് നിർണായകമായ ഈ ബഹിരാകാശ ദൗത്യം ആരംഭിക്കുന്നത്. റോസ്കോസ്മോസ് സോയൂസ് എംഎസ്-29 ദൗത്യത്തിന്റെ ഭാഗമായാണ് യാത്ര.
സോയൂസ് 2.1 എ റോക്കറ്റ് ഉപയോഗിച്ചാണ് പേടകം വിക്ഷേപിക്കുന്നത്. അനിൽ മേനോനൊപ്പം റഷ്യൻ സഞ്ചാരികളായ പ്യോത്തർ ഡുബ്രോവ്, അന്ന കിക്കിന എന്നിവരും ഈ ദൗത്യത്തിൽ പങ്കാളികളാകുന്നുണ്ട്.
യാത്രാക്രമം ഇങ്ങനെ:
* രാത്രി 11.30-നു ശേഷം, അനിൽ മേനോൻ സഞ്ചരിക്കുന്ന സോയൂസ് പേടകം രാജ്യാന്തര ബഹിരാകാശ നിലയത്തിന്റെ സെനിത്ത് കവാടവുമായി ബന്ധിപ്പിക്കും (ഡോക്കിങ്).
* നാളെ പുലർച്ചെ ഒരു മണിയോടെ നിലയത്തിന്റെ കവാടങ്ങൾ തുറക്കും (ഹാച്ചിങ്).
* പുലർച്ചെ ഒന്നരയോടെ ഡോ. അനിൽ മേനോനും സംഘവും ബഹിരാകാശ നിലയത്തിനുള്ളിലേക്ക് പ്രവേശിക്കും.
* തുടർന്ന്, നിലയത്തിലെ ‘എക്സ്പെഡിഷൻ 74’ ദൗത്യത്തിന്റെ ഭാഗമായി ഇവർ ഔദ്യോഗികമായി ചുമതലയേൽക്കും.
ഈ നേട്ടത്തിൽ പ്രമുഖർ ഉൾപ്പെടെയുള്ളവർ ഇതിനകം ആശംസകൾ നേർന്നിട്ടുണ്ട്. “അനിൽ മേനോന്റെ ബഹിരാകാശ യാത്രയിൽ അതിയായ അഭിമാനം.
അദ്ദേഹത്തിനു കേരളവുമായി ബന്ധമുണ്ട് എന്നതിൽ മലയാളികളും ഏറെ സന്തോഷത്തിലായിരിക്കും. ഇന്ത്യയിൽ ഒട്ടേറെപ്പേരെ ഈ യാത്ര പ്രചോദിപ്പിക്കും.
എല്ലാ ആശംസകളും.” എന്ന് ഈ ദൗത്യത്തെ കുറിച്ച് അഭിപ്രായങ്ങൾ ഉയർന്നിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

