കൊച്ചി∙ ഒകുലോപ്ലാസ്റ്റിക് അസോസിയേഷന് ഓഫ് ഇന്ത്യയുടെ 36-ാം വാര്‍ഷിക സമ്മേളനം (ഒപായ് 2026) വ്യാഴാഴ്ച കൊച്ചിയില്‍ ആരംഭിച്ചു. കലൂർ ഹോട്ടൽ ഗോകുലം പാര്‍ക്കില്‍ നടക്കുന്ന മൂന്ന് ദിവസത്തെ സമ്മേളനം ഗിരിധര്‍ ഐ ഇന്‍സ്റ്റിറ്റ്യൂട്ടാണ് കേരള സൊസൈറ്റി ഓഫ് ഒഫ്താല്‍മിക് സര്‍ജന്‍സിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്നത്.
ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബച്ചു കുര്യന് തോമസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ആധുനിക വൈദ്യശാസ്ത്രം ഇന്ന് മുന്നേറുന്നത് കൃത്യത, നേരത്തെയുള്ള ചികിത്സ, ഉയർന്ന ജീവിത നിലവാരം എന്നിവ മാനദണ്ഡമാക്കിയാണ്.
രോഗ വിമുക്തിക്ക് പുറമെ അവയവങ്ങളുടെ പ്രവര്‍ത്തന ശേഷിയും രൂപവും സൗന്ദര്യവും പുനഃസ്ഥാപിക്കുന്നത് വരെ ഇന്ന് ചികിത്സയുടെയും വൈദ്യശാസ്ത്ര പുരോഗതിയുടെയും ഭാഗമായി കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.
ഒ.പി.എ. ഐ ദേശീയ പ്രസിഡന്റ് ഡോ.
കസ്തൂരി ഭട്ടാചാര്‍ജി മുഖ്യപ്രഭാഷണം നടത്തി. കൺ പോളകൾ, ഐ സോക്കറ്റ് (കൺതടം അഥവാ കൺകുഴി ) തുടങ്ങിയ ഭാഗങ്ങളുമായി ബന്ധപ്പെട്ട
വിവിധ രോഗങ്ങള്‍ക്ക് ചികിത്സയില്‍ വലിയ മുന്നേറ്റങ്ങളുണ്ടായതായി അവർ പറഞ്ഞു. തൈറോയ്ഡ് കണ്ണ് രോഗം, ട്യൂമര്‍, അപകട
പരിക്കുകള്‍ തുടങ്ങിയവയില്‍ നേരത്തെ കണ്ടെത്തലും സംയുക്ത ചികിത്സയും നിര്‍ണായകമാണെന്ന് കസ്തൂരി ഭട്ടാചാര്‍ജി പറഞ്ഞു.
ഒ.പി.എ.ഐ പ്രസിഡന്റ് ഡോ. കസ്തൂരി ഭട്ടാചാര്‍ജി, ഓർഗനൈസിങ്ങ് ചെയര്മാന് ഡോ.
എസ്.ജെ. സായികുമാര്‍, ഒ.പി.എ.ഐ സെക്രട്ടറി ഡോ.
രമൺ മിത്തല്‍, ജനറല്‍ സെക്രട്ടറി ഡോ. സന്തോഷ് ജി.
ഹോണവര്‍, ഓർഗനൈസിങ്ങ് സെക്രട്ടറി ഡോ. മരിയന്‍ പോളി,ഓർഗനൈസിങ്ങ് ജോയിന്റ് സെക്രട്ടറി ഡോ.
ഷെബിന്‍ സലീം, സയൻ്റിഫിക് കമ്മിറ്റി ചെയർമാൻ ഡോ. സാവരി ദേശായി, ഗിരിധര്‍ ഐ ഇന്‍സ്റ്റിറ്റ്യൂട്ട് മെഡിക്കല്‍ ഡയറക്ടര്‍ ഡോ.
എ. ഗിരിധര്‍, കേരള സൊസൈറ്റി ഓഫ് ഒഫ്താല്‍മിക് സര്‍ജന്‍സ് പ്രസിഡന്റ് ഡോ.
രാജീവ് സുകുമാരന്‍ എന്നിവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിച്ചു.
മൂന്ന് ദിവസങ്ങളിലായി കണ്ണിന് ചുറ്റുമുള്ള ഭാഗത്തെ ബാധിക്കുന്ന വിവിധ രോഗങ്ങളെക്കുറിച്ച് വിശദമായ ചര്‍ച്ചകൾ നടക്കുമെന്ന് ഓർഗനൈസിങ്ങ് ചെയര്മാന് ഡോ. എസ്.ജെ.
സായികുമാര്‍ പറഞ്ഞു . കൊതുക് വഴി പകരുന്ന പാരസിറ്റിക് രോഗമായ പെരിയോകുലര്‍ ഡിറോഫിലേറിയാസിസ് കേരളത്തിലെ ചില ഭാഗങ്ങളില്‍ വര്‍ധിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
കൺപോളയ്ക്ക് ചുറ്റും വീക്കം, ചെറിയ കട്ടകള്‍, ചുവപ്പ് എന്നിവ ലക്ഷണങ്ങളാകാം.
ചിലപ്പോള്‍ ചെറിയ വേദനയോ എന്തോ ചലനമുണ്ടെന്ന തോന്നലോ ഉണ്ടാകാം. ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ പരിശോധന ആവശ്യമാണ് എന്നും ഡോ.
സായികുമാര്‍ പറഞ്ഞു. മൂന്ന് ദിവസത്തെ ശാസ്ത്ര പരിപാടികൾ ഓർഗനൈസിങ്ങ് സെക്രട്ടറി ഡോ.
മരിയന്‍ പോളി വിശദീകരിച്ചു. 30-ലധികം സെഷനുകളും ചര്‍ച്ചകളും ശസ്ത്രക്രിയ വീഡിയോ പ്രദര്‍ശനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
രൂപസൗന്ദര്യ ചികിത്സയിലും പുതിയ മാര്‍ഗങ്ങള്‍ അവതരിപ്പിക്കും. ബോട്ടോക്സ്, ഫില്ലേഴ്സ് തുടങ്ങിയ രീതികള്‍ ചര്‍ച്ചയാകും.
തൈറോയ്ഡ് കണ്ണ് രോഗം സംബന്ധിച്ച സെഷനുകളില്‍ കണ്ണ് പുറത്തേക്ക് തള്ളിയെത്തല്, ചുവപ്പ്, വീക്കം, കാഴ്ച പ്രശ്നങ്ങള്‍ എന്നിവ ആദ്യ ദിവസം ചര്‍ച്ചയായി.
കൺപോളയിലും കൺതടത്തിലും ഉണ്ടാകുന്ന ക്യാന്‍സറുകളും ചര്‍ച്ചയായി. ചെറിയ കട്ടിയുള്ള കുരുക്കളായി തോന്നുന്ന ഇത്തരം രോഗങ്ങള്‍ പലപ്പോഴും അവഗണിക്കപ്പെടുന്നു.
ഇവ ഉടന്‍ പരിശോധിക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു.
അപകടങ്ങള്‍ മൂലമുള്ള ഐ സോക്കറ്റ് പൊട്ടലുകളും ചര്‍ച്ചയായി. ഇത്തരം പരിക്കുകള്‍ കണ്ണിന്റെ ചലനം തടസപ്പെടുത്തുകയും ഇരട്ട
കാഴ്ച ഉണ്ടാക്കുകയും ചെയ്യും. ശസ്ത്രക്രിയയിലൂടെ പൊട്ടിയ ഭാഗങ്ങള്‍ പുനര്‍നിര്‍മ്മിക്കുന്ന രീതികൾ വിദഗ്ധര്‍ ചർച്ച ചെയ്തു.
ഐ സോക്കറ്റ് പുനര്‍നിര്‍മ്മാണം, കണ്ണിമ ശസ്ത്രക്രിയ, ട്യൂമര്‍ ചികിത്സ, അപകട പരിക്ക് പരിചരണം, കണ്ണുനീര് ശസ്ത്രക്രിയ തുടങ്ങിയ വിഷയങ്ങളില്‍ വിവിധ ഹാളുകളില്‍ സെഷനുകള്‍ നടക്കുന്നുണ്ട്.
രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള നാനൂറിലധികം പ്രതിനിധികളും അന്താരാഷ്ട്ര വിദഗ്ധരും സമ്മേളനത്തില്‍ പങ്കെടുക്കുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

