മൂവാറ്റുപുഴ ∙ ക്രിസ്മസ് വിപണിയിൽ നാളികേരത്തിനു പുറമേ തക്കാളി വിലയും വർധിക്കുന്നു. തേങ്ങയുടെ മൊത്തവില കിലോയ്ക്ക് 72 രൂപയിലെത്തി നിൽക്കുമ്പോൾ, സാധാരണക്കാരെ ഏറെ വലയ്ക്കുന്നത് തക്കാളി വിലയിലെ പെട്ടെന്നുണ്ടായ വർധനയാണ്.
ഡിസംബർ മാസത്തിന്റെ പകുതിയോടെ കേരളത്തിലെ വിവിധ വിപണികളിൽ തക്കാളി വിലയിൽ 50% വരെ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ശബരിമല സീസണും ഉത്സവ സീസണും തുണയായതോടെ ഡിസംബർ ആദ്യവാരം 60–65 രൂപയായിരുന്ന തേങ്ങയുടെ മൊത്തവില ക്രിസ്മസ് – പുതുവത്സര ഡിമാൻഡ് വർധിച്ചതോടെയാണ് 72 രൂപയിലേക്ക് ഉയർന്നത്. തക്കാളി വില രണ്ടാഴ്ചയ്ക്കുള്ളിൽ ഇരട്ടിയിലധികം ഉയർന്നു.
നവംബർ അവസാനവാരം കിലോയ്ക്ക് 35-40 രൂപ നിരക്കിലായിരുന്ന തക്കാളിയുടെ വില ഡിസംബർ രണ്ടാം വാരത്തോടെ പലയിടങ്ങളിലും 80 രൂപ കടന്നു. തേങ്ങയുടെ വില ഡിസംബർ ആദ്യവാരം 60 രൂപയായിരുന്നു.
രണ്ടാം വാരത്തിൽ വില 57 ആയി കുറഞ്ഞു. ഇതാണ് പൊടുന്നനെ ഉയർന്ന് മൊത്തവില 72 രൂപയായത്.
തക്കാളി വിലയിൽ 35 രൂപ വരെ വർധിച്ചു.
തമിഴ്നാട്. കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ ഒക്ടോബർ, നവംബർ മാസങ്ങളിൽ ഉണ്ടായ കനത്ത മഴ തക്കാളി കൃഷിയെ സാരമായി ബാധിച്ചു.
ഇത് കേരളത്തിലേക്കുള്ള വരവ് പകുതിയായി കുറയാൻ കാരണമായി.
ക്രിസ്മസ് പ്രമാണിച്ച് വെളിച്ചെണ്ണയ്ക്കും തേങ്ങയ്ക്കും വീടുകളിലും ബേക്കറി മേഖലയിലും ആവശ്യക്കാർ വർധിച്ചതാണ് തേങ്ങയുടെ വിലയിൽ വർധന സൃഷ്ടിച്ചത്. തമിഴ്നാട്, കർണാടക വിപണികളിലും തേങ്ങയുടെയും കൊപ്രയുടെയും വില ഉയർന്നത് കേരളത്തിലെ വിലയെയും സ്വാധീനിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

