തൃശൂർ ∙ ഫ്ലാറ്റുകളിലും വർക്ഷോപ്പുകളിലും പാർക്ക് ചെയ്ത ആഡംബര ബൈക്കുകൾ മോഷ്ടിച്ചു കടത്തിക്കൊണ്ടുപോകുന്ന സംഘം നഗരത്തിൽ സജീവം.മൂന്നാഴ്ചക്കിടെ ഇവർ മോഷ്ടിച്ചത് എട്ടു ബൈക്കുകൾ. മെക്കാനിക് എന്നു സംശയിക്കുന്ന യുവാവും കൂട്ടാളിയുമാണു വിവിധ സിസിടിവി ദൃശ്യങ്ങളിലുള്ളത്.
താക്കോലില്ലെങ്കിലും ഇഗ്നിഷൻ വയറുകളിൽ ക്രമീകരണങ്ങൾ വരുത്തി ബൈക്കുകൾ സ്റ്റാർട്ട് ചെയ്തുകൊണ്ടുപോകുന്നതാണു സംഘത്തിന്റെ രീതി. തൃശൂർ വെസ്റ്റ്, വിയ്യൂർ സ്റ്റേഷനുകളിൽ കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്.
രണ്ടിലൊരാൾ ആദ്യമെത്തി പരിസരം വീക്ഷിച്ച് അപകടമില്ലെന്നുറപ്പാക്കിയ ശേഷം രണ്ടാമനെത്തുന്നതു സിസിടിവിയിൽ കാണാം.
ഇവർക്ക് ബൈക്ക് സ്റ്റാർട്ട് ചെയ്യാൻ ഒരു മിനിറ്റ് പോലും വേണ്ടിവരുന്നില്ല എന്നതാണു മെക്കാനിക് ആണോ എന്ന സംശയത്തിലേക്കു നയിക്കുന്നത്. അടിയാട്ട് ലെയ്നിലെ ഫ്ലാറ്റിൽ കഴിഞ്ഞ ദിവസം രാത്രി ഒന്നരയോടെ എത്തി ഇവർ രണ്ടു ബൈക്കുകളാണു മോഷ്ടിച്ചത്.
ഇതിലൊരെണ്ണം സ്റ്റാർട്ട് ചെയ്തു പുറത്തെത്തിച്ച ശേഷമാണു ബ്രേക്ക് തകരാറിലാണെന്നു കണ്ടത്. ഇതോടെ മറ്റൊരു ബൈക്കെടുത്തു സ്ഥലംവിട്ടു.
എംജി റോഡ്, വിയ്യൂർ തുടങ്ങി വിവിധ ഭാഗങ്ങളിൽ നിന്നും ബൈക്കുകൾ മോഷണം പോയിട്ടുണ്ട്.പുതിയ തലമുറ ബൈക്കുകൾ പൊളിച്ചെടുത്തു സ്പെയർ പാർട്സുകൾ ആക്കി വിൽക്കുന്ന സംഘമാണോ പിന്നിലെന്ന സംശയവും പൊലീസ് പരിശോധിക്കുന്നു.ഇത്തരമൊരു സംഘത്തെ മാസങ്ങൾക്കു മുൻപു തൃശൂരിൽ പിടികൂടിയിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

