കൊച്ചി ∙ ഭക്ഷണം രുചിയുടെ പല കൂട്ടുകൾ മാത്രമാണോ നമുക്ക് ? ഒരിക്കലുമല്ല. അതിൽ ചരിത്രവും ഓർമകളും എല്ലാം നന്നായി വേവും.ആ കൂട്ട് സൗഹൃദം പോലെ നല്ല കൂട്ടാകണമെന്നു മാത്രം. മനോരമ ഹോർത്തൂസിലെ ഷെഫ് സ്റ്റുഡിയോ നിങ്ങൾക്കായി ഒരുക്കുന്നതും അതാണ്; ആഹാരം എന്ന അത്ഭുതച്ചെമ്പിലെ കാഴ്ചകൾ !
ഭാവിയിൽ നാം എന്താകും കഴിക്കുക? കാലവും കാലാവസ്ഥയും മാറുമ്പോൾ ആഹാരം എങ്ങനെ മാറണം? തുടങ്ങി ഷെഫ് സ്റ്റുഡിയോയിൽ ചൂടൻ ക്ഷണചർച്ചകളും രുചികളും നിറയും.ലോട്ടസ് ക്ലബ്ബിലാണ് സെഷനുകൾ
∙ 27 മുതൽ 30 വരെ 9 സെഷനുകൾ ∙ പങ്കെടുക്കാനായി ക്യുആർ കോഡ് സ്കാൻ ചെയ്തു ഫീസടച്ച് റജിസ്റ്റർ ചെയ്യാം.
1. സീറോ വേസ്റ്റ് കിച്ചൻ — ഷെഫ് വെൽറ്റൻ.അൽപം ശ്രദ്ധിച്ചാൽ അൽപവും വേസ്റ്റ് ഇല്ലാതെ ഭക്ഷണങ്ങൾ ഒരുക്കിയെടുക്കുന്ന ഡെമോ സെഷൻ.
2. ഡിസ്പാച് ഫ്രം ദ് ഫ്യൂച്ചർ: ഇമാജിനിങ് ഇൻസെക്ട്സ് – തൻഷ വോറ. നാളെയൊരുകാലത്ത് നമ്മുടെ ഡയറ്റിൽ പ്രാണിക്കൂട്ടങ്ങളും ഉണ്ടാകുമോ? രുചിച്ചറിയാം ഈ സെഷനിൽ.
3. ലന്തൻ ബത്തേരിയിലെ ബിരിയാണികൾ: ഇത്തിരി ബിരിയാണി വർത്തമാനം എഴുത്തുകാരൻ എൻ.എസ്.മാധവനും ചരിത്രകാരനും ഇല്ലസ്ട്രേറ്ററുമായ ബോണി തോമസും ചേർന്ന് ഒരുക്കുന്ന ലന്തൻ ബത്തേരിയിലെ ബിരിയാണി രുചി.
4.
ദ് ബോഡി ആൻഡ് ഫൂഡ് വർക്ഷോപ് – ശുഭ്ര ചാറ്റർജി ശരീരം എങ്ങനെയാണു ഭക്ഷണാനുഭവങ്ങളെ ഓർമയിൽ സൂക്ഷിക്കുക? ശരീരവും ആഹാരവുമായുള്ള അഭേദ്യമായ ബന്ധത്തെ അടുത്തറിയാം ഈ ശിൽപശാലയിൽ. 5. ഡിസ്പാച് ഫ്രം ദ് ഫ്യൂച്ചർ: ഫെർമെന്റഡ് ഫ്യൂച്ചേഴ്സ് – പായൽ ഷാ (കോബോ ഫെർമെന്ററി) പാചകം ചെയ്യേണ്ടാത്ത ഭക്ഷണങ്ങളുടെ കാലമാണോ ഇനി വരിക? ഇന്ധനങ്ങൾ അപ്രസക്തമാവുന്ന ഭക്ഷണസാധ്യതകളിലേക്ക്, പുളിപ്പിച്ചു സൂക്ഷിക്കുന്ന ആഹാരങ്ങളിലേക്ക് ഒരു എത്തിനോട്ടം. 6.
ഡിസ്പാച് ഫ്രം ദ് ഫ്യൂച്ചർ: ക്ലൈമറ്റ് ക്രോപ്സ് – ഷെഫ് രാധിക ഖണ്ഡേൽവാൾ കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ ശേഷിയുള്ള ആഹാരങ്ങളെയും രുചിക്കൂട്ടുകളെയും പരിചയപ്പെടാം.
7. ഈറ്റിങ് വിത് ഹിസ്റ്ററി: ടാനിയ ഏബ്രഹാം ചരിത്രത്തിനൊപ്പം മാറിയ ഭക്ഷണരീതികളെ അറിയാം.
8.
റൈപ് ഫോർ ചേഞ്ച്: എ ബനാന ടേസ്റ്റിങ് എക്സ്പീരിയൻസ് – തൻഷ വോറ, ശ്രുതി തറയിൽ (എഡിബിൾ ഇഷ്യൂസ്) നേന്ത്രൻ, രസകദളി, പടറ്റി, ചാരപ്പൂവൻ… നമ്മുടെ സ്വന്തം വാഴപ്പഴത്തിന്റെ ഇനിയും നാമറിയാത്ത വൈവിധ്യങ്ങൾ രുചിക്കാം, ചരിത്രവുമായി ചേർന്നുനിൽക്കുന്ന പഴക്കഥകൾ അറിയാം. 9. മാപ് ദ് വൈൽഡ്: എ ഗൈഡഡ് വോക് ആൻഡ് ബോർഡ് ഗെയിം. ഹോർത്തൂസ് നടക്കുന്ന കൊച്ചി സുഭാഷ് പാർക്കിൽ ഒരു ആഹാര ബോർഡ് ഗെയിം !
പ്രകൃതിയോടു ചേർന്നിരിക്കാനും പാർക്കിൽ നിന്നു തന്നെ ഭക്ഷ്യവിഭവങ്ങളെ കണ്ടെത്താനും രസകരമായ ഒരു ഭക്ഷണ നടത്തം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

