കാൽ നൂറ്റാണ്ടുകാലം ഗോതുരുത്ത് വള്ളംകളി കാണാൻ എത്തുമ്പോഴെല്ലാം നിറ സാന്നിധ്യമായിരുന്നു അന്തരിച്ച മാധ്യമ പ്രവർത്തകനും സുഹൃത്തുമായ ജിജോ ജോൺ പുത്തേഴത്ത് എന്ന് മുഖ്യമന്ത്രി. കൊച്ചി കടൽവാതുരുത്ത് വിശുദ്ധ കുരിശിന്റെ തിരുനാളിനോട് അനുബന്ധിച്ച് ഗോതുരുത്ത് സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 89-ാമത് ഗോതുരുത്ത് വള്ളംകളി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗോതുരുത്തിൽ ഒരു വള്ളംകളി കഴിഞ്ഞാൽ അടുത്ത വള്ളംകളിക്കായി കാത്തിരിക്കുകയും വളളംകളിയെ കുറിച്ച് എല്ലാവരോടും അഭിമാനത്തോടെ സംസാരിക്കുകയും ചെയ്യുമായിരുന്ന വ്യക്തിയായിരുന്നു ജിജോ ജോൺ എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പരിപാടിയിൽ, വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ടീമിനത്തിൽ വെള്ളി മെഡൽ നേടിയ ആദ്യ മലയാളി വനിതാ ഷൂട്ടറായ വിദർശ കെ.വിനോദിനെ കായികമന്ത്രി ഒ.ജെ.
ജനീഷ് അഭിനന്ദിച്ചു. ഏഷ്യൻ ഗെയിംസ് മെഡൽ വിജയികൾക്ക് സർക്കാർ ജോലി നൽകുമെന്ന് മന്ത്രി വ്യക്തമാക്കി.
മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി മത്സരത്തിനു പോകുന്നതിനു മുൻപ് തന്നെ, മെഡൽ വിജയികൾക്കുള്ള പാരിതോഷികങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. സ്വർണ മെഡലിനു 50 ലക്ഷം, വെള്ളിക്ക് 30 ലക്ഷം, വെങ്കലത്തിനു 20 ലക്ഷം രൂപ വീതമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
കായികതാരങ്ങളുടെ പരിശീലകർക്കും പ്രത്യേക പാരിതോഷികങ്ങൾ നൽകും. ഇത്തവണ പങ്കെടുക്കുന്ന 29 മലയാളി കായികതാരങ്ങൾക്കും യാത്രച്ചെലവിന്റെ അഡ്വാൻസ് തുകയായി ഒരു ലക്ഷം രൂപ വീതം കൈമാറുന്ന നടപടികൾ കായിക വകുപ്പ് സ്വീകരിച്ചുവെന്നും ജനീഷ് കൂട്ടിച്ചേർത്തു.
ചടങ്ങിൽ ഹൈബി ഈഡൻ എംപി സന്നിഹിതനായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

