ഡൽഹി വോട്ടർ പട്ടികയുടെ പ്രത്യേക സംക്ഷിപ്ത പുനഃപരിശോധനയുടെ (എസ്ഐആർ) ഭാഗമായി മുതിർന്ന ബിജെപി നേതാവ് എൽ.കെ. അദ്വാനിക്ക് നോട്ടീസ് അയച്ചു.
ഡൽഹിയിൽ നടപ്പിലാക്കുന്ന എസ്ഐആർ നടപടികളുടെ തുടർച്ചയായാണ് എൽ.കെ. അദ്വാനിക്ക് പുറമെ മനീഷ് സിസോദിയ, കപിൽ സിബൽ തുടങ്ങിയ പ്രമുഖ വ്യക്തികൾക്കും അധികൃതർ നോട്ടീസ് നൽകിയിട്ടുള്ളത്.
പഴയ എസ്ഐആർ പട്ടികയിലെ വിവരങ്ങളുമായി നിലവിലെ വിവരങ്ങൾ കൃത്യമായി മാപ്പ് ചെയ്യാൻ സാധിക്കാത്തവർക്കും, രേഖകളിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയ വ്യക്തികൾക്കുമാണ് മുഖ്യമായും നോട്ടീസുകൾ നൽകിയിട്ടുള്ളത്. എന്നാൽ, നോട്ടീസ് നൽകിയിരിക്കുന്നത് വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്യാനല്ലെന്ന് ബന്ധപ്പെട്ട
തിരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കിയിട്ടുണ്ട്. ആവശ്യമായ രേഖകൾ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം അർഹരായ എല്ലാ വ്യക്തികളുടെയും പേരുകൾ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുമെന്നും തിരഞ്ഞെടുപ്പ് വിഭാഗം വിശദീകരണം നൽകി.
എൽ.കെ. അദ്വാനിയുടെ മകൾ പ്രതിഭ, മരുമകൾ ഗീതിക എന്നിവർക്കും സമാനമായ രീതിയിൽ എസ്ഐആർ നോട്ടീസ് ലഭിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

