സംസ്ഥാനത്ത് ലഹരി ഉപയോഗം തടയുന്നതിനായി സർക്കാർ ആവിഷ്കരിച്ച ‘ഓപ്പറേഷൻ തൂഫാൻ’ എന്ന പദ്ധതിക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ഓൾ കേരള കെമിസ്റ്റ്സ് ആൻഡ് ഡ്രഗിസ്റ്റ്സ് അസോസിയേഷൻ (എകെസിഡിഎ). മരുന്നു വിൽപ്പനയുടെ മറവിൽ നടക്കുന്ന ലഹരി ഉപയോഗത്തെക്കുറിച്ച് ഗൗരവകരമായ വെളിപ്പെടുത്തലുകളാണ് സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എൻ.വി.
മോഹൻ നടത്തിയത്. സംശയാസ്പദമായ സാഹചര്യങ്ങൾ
നേരത്തെ തന്നെ മെഡിക്കൽ ഷോപ്പുകളിൽ സിറിഞ്ചുകൾ കൂട്ടമായി വാങ്ങാനെത്തുന്നവരുടെ പെരുമാറ്റത്തിൽ അസ്വാഭാവികത ശ്രദ്ധയിൽപ്പെട്ടതായി എൻ.വി.
മോഹൻ വ്യക്തമാക്കി. അന്ന് തന്നെ ഇത്തരം കാര്യങ്ങളിൽ ജാഗ്രത പാലിക്കാൻ തങ്ങൾ അംഗങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നു.
“അന്ന് സിറിഞ്ചുകൾ കൂട്ടമായി വാങ്ങുന്നതു കണ്ടപ്പോൾ സംശയം തോന്നി. അംഗങ്ങൾക്ക് മുന്നറിയിപ്പുും നൽകി.
പിന്തുണ നൽകുന്നതിന് കാരണം അതാണ്” എന്ന് അദ്ദേഹം പറഞ്ഞു. കണ്ണിലൊഴിക്കുന്ന മരുന്നുകളിലെ ദുരൂഹത
ലഹരി ഉപയോഗിക്കുന്നവരിൽ കൺപോളകളിൽ ചുവപ്പുനിറം കാണപ്പെടുന്നത് സാധാരണമാണ്.
ഈ നിറവ്യത്യാസം മറയ്ക്കുന്നതിനായി സ്കൂൾ വിദ്യാർഥികൾ അടക്കമുള്ളവർ കണ്ണിലൊഴിക്കുന്ന മരുന്നുകൾ വൻതോതിൽ വാങ്ങി ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം പ്രവണതകൾ തടയാൻ പോലീസിന്റെ ശക്തമായ ഇടപെടൽ അനിവാര്യമാണെന്നും സംഘടന അതിന് പൂർണ്ണ പിന്തുണ നൽകുമെന്നും എൻ.വി.
മോഹൻ കൂട്ടിച്ചേർത്തു. ഡോക്ടർമാരുടെ കുറിപ്പടിയിൽ ഇംഗ്ലീഷ് വലിയക്ഷരങ്ങൾ (Capital Letters) നിർബന്ധമാക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ഓൺലൈൻ മരുന്നു വിൽപ്പനയിലെ അപകടങ്ങൾ
ഓൺലൈൻ മരുന്നു വിൽപന ലഹരി ഉപഭോഗത്തിന് വലിയൊരു പഴുതായി മാറുന്നതായും അദ്ദേഹം മുന്നറിയിപ്പ് നൽകി. “ഓൺലൈൻ മരുന്നു വിൽപ്പന ലഹരിക്ക് പഴുതാണ്”.
കുറിപ്പടി ഇല്ലാതെ മരുന്നുകൾ നൽകരുതെന്നും ആന്റിബയോട്ടിക്കുകൾ കൃത്യമായ നിർദ്ദേശത്തോടെ മാത്രമേ കൈമാറാവൂ എന്നും അംഗങ്ങൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഓൺലൈൻ പ്ലാറ്റ്ഫോമുകൾ പലപ്പോഴും കുറിപ്പടികൾ കാര്യക്ഷമമായി പരിശോധിക്കുന്നില്ലെന്നും, ഇത് ലഹരി മാഫിയകൾ ദുരുപയോഗം ചെയ്യുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള അനധികൃത മരുന്നു കടത്ത് തടയേണ്ടത് അടിയന്തര ആവശ്യമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി മെഡിക്കൽ ഷോപ്പുകളിൽ പരിശോധന നടത്തുന്ന സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും, തങ്ങൾ ഇതിനകം തന്നെ തൂഫാൻ വാറിയർമാരായി ലഹരിക്കെതിരായ പോരാട്ടത്തിലാണെന്നും എൻ.വി.
മോഹൻ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

