പെരുമ്പാവൂർ ∙ ജീപ്പ് പിന്നിലേക്ക് എടുക്കുന്നതിനിടയിൽ താഴ്ചയിലേക്കു മറിഞ്ഞു ബാങ്ക് ജീവനക്കാരൻ മരിച്ചു. എച്ച്ഡിഎഫ്സി പെരുമ്പാവൂർ എംസി റോഡ് ബ്രാഞ്ചിലെ ജീവനക്കാരൻ ആലാട്ടുചിറ കണിയാംകുടി ഗൗതം ഗോപിനാഥ് (29) ആണ് മരിച്ചത്.
കൂടെയുണ്ടായിരുന്ന യുവാവ് പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെ പുലർച്ചെ ഒരു മണിക്ക് ചൂരമുടിയിലെ കുടുംബവക സ്ഥലത്താണ് സംഭവം.
ഉയർന്ന സ്ഥലത്തേക്ക് ഓടിച്ചു കയറ്റിയ ശേഷം വാഹനം പിന്നിലേക്ക് എടുക്കാൻ ശ്രമിക്കുന്നതിനിടെ താഴ്ചയിലേക്കു മറിയുകയായിരുന്നു. ഗൗതം വാഹനത്തിന്റെ അടിയിൽപ്പെട്ടു.
കൂടെയുള്ള യുവാവ് അറിയിച്ചതിനുസരിച്ചു സ്ഥലത്തെത്തിയ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. സംസ്കാരം നടത്തി.
ഗോപിനാഥിന്റെയും നിതയുടെയും മകനാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

