കണ്ടനാട് ∙ തരിശുകിടന്ന പാടത്തെ പച്ചപ്പണിയിച്ച കലാകാരനു നാടിന്റെ ആദരം. പുന്നച്ചാൽ പാടത്തു ഒരുങ്ങുന്ന ശ്രീനിവാസന്റെ സ്മാരകം അവസാനഘട്ടത്തിലാണ്.
മണ്ണിനെ അറിഞ്ഞ ശ്രീനിവാസനോടുള്ള സ്നേഹവും ആദരവുമാണ് ഇപ്പോൾ സ്മാരകത്തിന്റെ രൂപത്തിൽ പാടശേഖരത്ത് ഒരുങ്ങുന്നത്. കർഷകനായ മനുവിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് സ്മാരകം.
ലയൺസ് ക്ലബ് ഓഫ് കൊച്ചിൻ സൗത്തിന്റെ സഹകരണത്തോടെ നിർമിക്കുന്ന ഈ സ്മാരകം കണ്ടനാടിന്റെ കാർഷിക സംസ്കാരത്തിനു ശ്രീനിവാസൻ നൽകിയ സംഭാവനകളെ വരുംതലമുറയ്ക്കും പരിചയപ്പെടുത്തുന്ന ഒന്നായിരിക്കും. പാടം തരിശായി കിടക്കുന്നത് കണ്ടപ്പോഴുള്ള വിഷമത്തിൽ നിന്നാണു വർഷങ്ങൾക്കു മുൻപ് മനുവിനൊപ്പം ചേർന്നു ശ്രീനിവാസൻ ഇവിടെ ജൈവകൃഷിക്കു തുടക്കമിട്ടത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

