ആലുവയിൽ മൂന്നാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ ഒരാളെ ആലുവ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് വേളാങ്കണ്ണി സ്വദേശിയായ സെൽവകുമാർ (50) ആണ് പിടിയിലായത്.
കഴിഞ്ഞ രണ്ട് വർഷത്തോളമായി ആലുവയിൽ താമസിച്ചു വരികയായിരുന്ന ഇയാൾ, ദിവസ വേതന തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് നാടിനെ ഞെട്ടിച്ച ഈ സംഭവം അരങ്ങേറിയത്.
വീടിന് സമീപത്തുണ്ടായിരുന്ന പെൺകുട്ടിയെ സെൽവകുമാർ തന്റെ താമസ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയും കുട്ടിയോട് അപമര്യാദയായി പെരുമാറുകയും ചെയ്തെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്. സംഭവത്തിൽ സംശയം തോന്നിയ നാട്ടുകാർ ഉടൻ തന്നെ ഇടപെടുകയും ഇയാളെ തടഞ്ഞുനിർത്തി പൊലീസിൽ ഏൽപ്പിക്കുകയുമായിരുന്നു.
തുടർന്ന് സംഭവസ്ഥലത്തെത്തിയ ആലുവ പൊലീസ് ഇയാൾക്കെതിരെ പോക്സോ നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

