കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷനും ബിസ്കോണും സംയുക്തമായി സംഘടിപ്പിക്കുന്ന ഫിലിം ക്രിട്ടിക്സ് അവാർഡ് നിശയുടെ ലോഗോ പ്രകാശനവും, 2024 ലെ മണ്ണാറക്കയം രചനാ വിഭാഗം പുരസ്കാര സമർപ്പണവും തിരുവനന്തപുരത്ത് നടന്നു. പ്രശസ്ത ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ ചടങ്ങ് നിർവഹിച്ചു.
ചലച്ചിത്ര ഗ്രന്ഥകർത്താവ് സി.എസ്.മീനാക്ഷി, നിരൂപകരായ ഡോ. സെബാസ്റ്റ്യൻ ജോസഫ്, ഡോ.
ടി. ജിതേഷ് എന്നിവർ ചടങ്ങിൽ മണ്ണാറക്കയം പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.
ചടങ്ങിന് ശേഷം മറുപടി പ്രസംഗം നടത്തിയ ഡോ. സെബാസ്റ്റ്യൻ ജോസഫ്, “കേരളത്തിന്റെ ചരിത്രം ചലച്ചിത്രങ്ങളിൽ ചലിക്കുന്ന മ്യൂസിയങ്ങളായി മാറുകയും, ചരിത്രാനുഭവത്തിന്റെ പുതിയ തലങ്ങളിലേക്ക് പ്രേക്ഷകരെ എത്തിക്കുകയും ചെയ്യുന്നു” എന്ന് അഭിപ്രായപ്പെട്ടു.
സിനിമാ ചരിത്ര പഠനം സർവകലാശാല തലത്തിൽ വരേണ്ടത് അനിവാര്യമാണെന്നും, നിലവിൽ മഹാത്മാ ഗാന്ധി സർവകലാശാലയിൽ മാത്രമാണ് പിജി തലത്തിൽ അത് പാഠ്യവിഷയത്തിന്റെ ഭാഗമായിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടൊപ്പം ഡോൺബോസ്കോയുടെ ലഹരിവിരുദ്ധ പരിപാടിയായ ഡ്രീം പ്രോജക്ടിന്റെ പ്രഖ്യാപനവും ചടങ്ങിൽ നടന്നു.
വരുന്ന ഒക്ടോബർ 2ന് ഫിലിം ക്രിട്ടിക്സ് അവാർഡ് വേദിയിൽ ഈ പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ പ്രസിഡന്റ് ഡോ.
ജോർജ് ഓണക്കൂർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി തേക്കിൻകാട് ജോസഫ്, സെക്രട്ടറി എ.
ചന്ദ്രശേഖർ, ഡോൺ ബോസ്കോ ഡ്രീം കേരള ഡയറക്ടർ ഫാ. പി.ഡി.തോമസ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.
തുടർന്ന് നടന്ന സെമിനാർ വിജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എ.
ചന്ദ്രശേഖർ സെമിനാറിൽ മോഡറേറ്ററായി പ്രവർത്തിച്ചു. ചടങ്ങിൽ സി.എസ്.മീനാക്ഷി, ഡോ.
ജോസ് കെ.മാനുവൽ, ഡോ. കെ.ആർ.രേഷ്മ, ഡോ.
നൗഫൽ മറിയം ബ്ലാത്തൂർ എന്നിവർ വിവിധ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

